എന്റെ കൊച്ചു വീട്ടിന്റെ തെക്കെപ്പറമ്പിൽ
ഒരോമനപ്പൂന്തോട്ടം നട്ടുവളർത്തി ഞാൻ
വെള്ളമൊഴിച്ചു വളമിട്ടു ഞാനത്
ഏദൻ എന്നു പേരും വച്ചു
വിത്തുകൾ പാകി വിതച്ചു ഞാൻ
വെള്ളമൊഴിച്ചു വളവുമിട്ടു
നാൾക്കുനാൾ മുളപൊട്ടി വളർന്നു വന്നു
ഓരില ഈരില മൂവിലയിങ്ങനെ
കതിരുകൾ നിൽക്കും പറമ്പുകൾ
എന്നന്തരംഗത്തിൻ പ്രതീക്ഷയായ്
പല വിധമാം വിത്തുവിതച്ചു ഞാൻ
പരിപാലിച്ചു താലോലമാട്ടി ഞാൻ
ഫലമെടുപ്പിൻ സമയമായ്
എന്നോളമെത്തിയ കതിരുകൾ
എന്തൊരു കൗതുകമായിരുന്നു
എന്തൊരു സൗന്ദര്യമായിരുന്നു
പച്ചയിലകളാൽ നിറഞ്ഞൊരു തോട്ടം
കുഞ്ഞിളം കാറ്റിലും നൃത്തമാടി
തേൻ നുകരാൻ ശലഭങ്ങൾ പറ
ന്നെത്തിയെൻ പൂന്തോട്ടത്തിൽ
ചെറുവണ്ടുകൾ തൻ മർമരാരവം
ചെറുകിളികൾ തൻ കളകളനാദം
കണ്ടുരസിച്ചു ഞാൻ ഏദനിൽ തോട്ടത്തിൽ
ഉല്ലാസപൂരിതം കുമ്പിടുന്നു