ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/അക്ഷരവൃക്ഷം/വികൃതിയായ റിക്കി

വികൃതിയായ റിക്കി

ഒരിടത്ത് ഒരു മുത്തശ്ശിയും കൊച്ചുമോനുംതാമസിച്ചിരുന്നു. മുത്തശ്ശിയ്ക്ക് തീരെവയ്യായിരുന്നു.ക ച്ചുമകൻ്റെ പേര് റിക്കി എന്നായിരുന്നു അവൻ മഹാ വികൃതിയായിരുന്നു. എപ്പോഴും എല്ലാം വാരി വലിച്ചിടും 'ഒരു അടുക്കും ചിട്ടയുമില്ല.മുത്തശ്ശി പറഞ്ഞാൽ അവനു തീരെ അനുസരണയില്ല. രാവിലെ മുതൽ കൂട്ടുകാരുടെ കൂടെ കളിക്കാൻ തുടങ്ങും. കുളിക്കാനും പല്ലു തേക്കാനും ഒക്കെ മടിയാണ്.അങ്ങിനെയിരിക്കെ ഒരു ദിവസം കൂട്ടുകാരുമായി ചേർന്ന് മണ്ണിലെല്ലാം കളിച്ചു.കുറച്ചു കഴിഞ്ഞ് വിശന്നപ്പോൾ അവൻ അടുക്കളയിൽ വന്ന് മുത്തശ്ശി ഉണ്ടാക്കി വച്ചിരുന്ന ഇഡ്ഢലിയും സാമ്പാറും കഴിച്ചു. മുത്തശ്ശി കൈകഴുകാൻ പറഞ്ഞതൊന്നും അവൻ ശ്രദ്ധിച്ചതേയില്ല. ഭക്ഷണം കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ മുതൽ അവനു വയറിനകത്ത് ചെറിയ വേദന തുടങ്ങി. നേരം കഴിയുന്തോറും അത് കൂടി കൂടി വന്നു. അവൻ കരയാൻ തുടങ്ങി. മുത്തശ്ശി അവനെ ഒരു വൈദ്യനെ കൊണ്ടുവന്നു കാണിച്ചു. വൈദ്യൻ കൊടുത്ത മരുന്നു കൊണ്ട് അവൻ്റെ വേദന കുറഞ്ഞു. വൈദ്യൻ അവനോടു പറഞ്ഞു നിനക്ക് ഇങ്ങനെ വരാൻ കാരണം നിൻ്റെ ശുചിത്വമില്ലായ്മയാണ്. അന്നു മുതൽ അവൻ നല്ല കുട്ടിയായി മാറി. മുത്തശ്ശി പറയുന്നത് അനുസരിക്കും.രണ്ടു നേരം കുളിക്കും പല്ലുതേയ്ക്കും.മണ്ണിൽ കളിക്കാറില്ല. ഇടയ്ക്കിടക്ക് കൈകൾ കഴുകും. മുത്തശ്ശിയെ ചെറിയ ജോലികളൊക്കെ ചെയ്തു സഹായിക്കും. ഇപ്പോൾ അവന് യാതൊരു അസുഖവും ഉണ്ടാകാറില്ല. കൂട്ടുകാരേ... നമ്മൾ നമ്മുടെ വീടും പരിസരവും ശുചിയാക്കുന്നതിനോടൊപ്പം വ്യക്തി ശുചിത്വം കൂടി പാലിക്കണം എങ്കിൽ രോഗങ്ങൾ നമ്മുടെ അടുത്തു നിന്ന് ദൂരെ മാറി നിൽക്കും.

ശ്രേയ കെ ഷാജി
ക്ലാസ്-3 GLPS കരിങ്കുന്നം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ