കോവിഡ് 19

ചൈനയിലെ വുഹാനിൽ നിന്നും വന്ന വൈറസ്
ലോകരാഷ്‌ട്രങ്ങളെ തകർത്തെറിഞ്ഞ വൈറസ്
പേടിവേണ്ട ഭീതിവേണ്ട പ്രതിരോധിച്ചിടാം
പടരാതെ നോക്കിടാം പോരാടിടാം
വിദഗ്ദ്ധർ നൽകും നിർദേശങ്ങൾ കേട്ടിടാം
തോറ്റുപോകും നീ തോറ്റുപോകും നീ
കൊലയാളി വൈറസെ തോറ്റോടിടും നീ
കൊറോണയെ തുരത്തിടാം തകർത്തിടാം
ഒരുമയോടെ ഒത്തുചേർന്നു തുടച്ചു നീക്കിടാം
കൈകൾ കഴുകുവിൻ മാസ്‌ക്ക് ധരിക്കുവിൻ
സാമൂഹിക അകലം പാലിക്കുവിൻ
ഭയമല്ല പ്രതിരോധം കരുതലാക്കുക
ഒന്നായി നിന്ന് കൈകോർക്കാം
കൊറോണയെ തൂത്തുനീക്കിടാം

സന്ദീപ് എസ്
3 A ഗവൺമെന്റ് എൽ.പി.ബി.എസ്.വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത