ലോകമെങ്ങും ഭീതി പടർത്തും
കോറോണയെന്നൊരു ഭീകരൻ (2)
ഈ മാരകവ്യാധി പടർന്നിടുന്നു
മാലോകർ മരണം കാത്തുകിടക്കുന്നു
കൂട്ടരെ നമ്മൾ ഒറ്റക്കെട്ടായ്
പ്രവർത്തിക്കാം പ്രതിരോധിക്കാം പൊരുതീടാം
മുന്നേറും നമ്മൾ മുന്നേറും (2)
കൈകൾ നന്നായി കഴുകീടാം
ആൾക്കൂട്ടങ്ങൽ ഒഴിവാക്കാം
മുഖാവരണം ധരിച്ചീടാം
സർക്കാർ നിർദേശങ്ങൾ പാലിക്കാം
ജാതി മത രാഷ്ട്രീയ പാർട്ടികളെല്ലാം
ഒന്നായി പൊരുതീടാം ജയിച്ചീടാം
ഒറ്റക്കെട്ടായി അതിജീവിച്ച് മുന്നേറാം