നാടിന്റെ നന്മക്കായി
പ്രകൃതി സംരക്ഷണത്തിൽ കുട്ടികളായ നമുക്കും പങ്ക് ചേരാം. ചെടികൾ നട്ടുപിടിപ്പിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതെയും നമ്മുടെ കടമ നിറവേറ്റാം. ജലമലിനീകരണവും അന്തരീക്ഷമലിനീകരണവും കുറഞ്ഞാലേ മഹാരോഗങ്ങളിൽ നിന്നു നമുക്ക് രക്ഷ നേടാനാകൂ. നമ്മുടെ വീട്ടിലെ മാലിന്യമെങ്കിലും അടുത്തുള്ള പുഴയിലും റോഡുവക്കിലും വലിച്ചെറിയാതെ കുട്ടികളായ നമ്മൾ മറ്റുള്ളവർക്ക് മാതൃകയാവണം. നമ്മുടെ വീട്ടിൽ തന്നെ ഒരു കുഞ്ഞു പച്ചക്കറിത്തോട്ടമുണ്ടാക്കിയാൽ വിഷമില്ലാത്ത പച്ചക്കറികൾ നമ്മുക്ക് ജലവും വായുവും മലിനമാകാതെയും വനങ്ങൾ വെട്ടി നശിപ്പിക്കാതെയും നമ്മുക്ക് പ്രകൃതിയെ സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|