ക്വാറൻറൈൻ

അല്ലാ അമ്മ എന്ത് വർത്താനം ആണ് പറയുന്നേ. അനു ശുണ്ഠി എടുത്തു. പിന്നെ ഞാൻ എന്ത് പറയാൻ വരണ്ടാന്നോ. അവനും എന്റെ മോനാ. ഞാൻ പെറ്റ എന്റെ മൂത്ത മോൻ. അമ്മ പറയുന്നത് ശരി. പക്ഷേങ്കിൽ ഇപ്പൊ ഏട്ടൻ വന്നാൽ ഞങ്ങൾ എവിടെ പോകും. അപ്പൊ നിനക്ക് അതാ വിഷമം. അവൻ അവിടെ കിടന്നു നരകിച്ചു ചത്താലും നിനക്ക് നിന്റെ കാര്യം ആണ് വലുത്. അനു നിനക്ക് നിന്റെ ഭർത്താവിന്റെ വീട്ടിൽ പോയി നിന്നൂടെ. ഓ ഇപ്പൊ അതാ വേണ്ടേ. ഞാൻ പോണം. ഞാൻ അവിടെ കിടന്നുകഷ്ടപ്പെട്ടു. ജീവിച്ചാലും നിങ്ങൾക് ഒന്നുല്ല. സെലിൻ ഒന്നും മിണ്ടിയില്ല. അവൾ ഓർത്തു. ഭർത്താവ് മരിക്കുമ്പോൾ ചോർന്നു ഒലിക്കുന്ന ഒരു വീടും കുറെ കടവും പറക്ക മുറ്റാത്ത മൂന്നു കുട്ടികളും. എന്ത് ചെയ്യണം എന്നറിയാൻ വയ്യാത്ത അവസ്ഥ. അയൽ വീടുകളിൽ പണി ചെയ്തു കിട്ടുന്ന തുച്ഛമായ കൂലി നാലു വയർ നിറയാൻ പറ്റില്ലായിരുന്നു. ആ കഷ്ടപ്പാട് ആണ് തന്റെ മോൻ അനീഷിനെ പ്രവാസിയുടെ ജീവിതം ആക്കിയത്. അവന്റെ വരുമാനം കൊണ്ടാണ് ഇളയത് രണ്ടിനെയും പഠിപ്പിച്ചതും ഈ വീട് വച്ചതും അനുവിന്റെ കല്യാണം നടത്തിയതും. പക്ഷെ അനുവിന് ഭർത്താവിന്റെ വീട്ടിൽ നിൽക്കുന്നത് ഇഷ്ടമല്ല.

ഓരോരോ കുറ്റങ്ങൾ അവൾ കണ്ടു പിടിക്കും. ചെറിയ വീട്.. നിന്ന് തിരിയാൻ ഇടം ഇല്ല.. ആ തള്ള ഒന്നും ചെയ്യൂല്ല.. എന്നെ കണ്ടാൽ.. എന്നൊക്കെ ആണ്. സത്യം പറഞ്ഞാൽ അവൾക്ക് അടുക്കളയിൽ കയറാൻ വയ്യ. എപ്പോഴും ഫോണും ടീവി യും തന്നെ. തന്റെ കുഴപ്പം ആണ് ഇതിനൊക്കെ കാരണം. മക്കളെ കഷ്ടപ്പെടുതണ്ട. എന്ന് കരുതി താൻ എല്ലാ ജോലിയും ചെയ്യും. മൂന്നു വയസ്സ് കാരി കിത്തുവിൻറെ കാര്യം പോലും അനു നോക്കാറില്ല. അതും സെലിൻ തന്നെ നോക്കും. അനുന്റെ ഭർത്താവ് മഹേഷ്‌ ഒരു പാവം ആണ്. മാസത്തിൽ ഒരിക്കൽ അവൻ ജോലി സ്ഥലത്തു നിന്നും വരും. അവൻ വന്നാൽ തനിക്കു കുറച്ചു ആശ്വാസം ആണ്. കിത്തുവിൻറെ കാര്യങ്ങൾ അവൻ നോക്കും. ഇളയ അജേഷ് എഞ്ചിനീയർ ആണ്. അവൻ ചെന്നൈ ആണ്. അനീഷ് ദുബായ് ഇൽ നിന്നും വരുന്നു എന്ന് കേട്ടപ്പോ സന്തോഷം കൊണ്ട് താൻ മതി മറന്നു പോയി. ഈ കൊറോണ കാലത്തു വിമാന സർവീസ് തുടങ്ങിയാൽ അവൻ വരും. അടുത്തുള്ള തന്റെ ആങ്ങളയുടെ വീട്ടിൽ വച്ചു എന്തെങ്കിലും വച്ചു ഉണ്ടാക്കി ഗേറ്റിൽ കൊണ്ട് കൊടുക്കാല്ലോ. ദൂരെ നിന്ന് ഒന്ന് കാണാല്ലോ. പക്ഷെ അനു വിനും. അജേഷ് നും ഇഷ്ടം അല്ല. koodappirappukalk. വേണ്ടി കഷ്ടപ്പെട്ട അവനെ ഇപ്പോൾ അവർക്കു വേണ്ട. എന്തിനാ ഇപ്പോൾ വരുന്നേ എല്ലാവർക്കും രോഗം ആക്കണോ. അല്ലേൽ സർക്കാർ ക്വാറൻറൈനിൽ പൊയ്ക്കൂടേ എന്ന്. സ്വന്തം വീട്ടിലും എന്റെ മോൻ പ്രവാസി ആയി മാരുന്നോ.

വിനീത
5 C ജി‌എച്ച്‌എസ് മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ