എന്റെ അവധിക്കാലചിന്തകൾ
ഈ അവധിക്കാലത്ത് കോവിഡ്-19 എന്ന രോഗം പടർന്ന് പിടിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ നമ്മളെല്ലാവരും വീട്ടിനുള്ളിൽ തന്നെ കഴിയുകയാണ്. ഇനിയങ്ങോട്ട് മഴയുടെ കാലമാണ് വരാൻ പോകുന്നത്. മഴക്കാലത്ത് വരാറുള്ള രോഗങ്ങളെ ചെറുക്കാൻ ഈ സമയം നമുക്ക് വിനിയോഗിക്കാം. നമുക്ക് വീടും പരിസരവും വൃത്തിയാക്കാം. മഴവെളളം കെട്ടി നിൽക്കാൻ ഇടയുള്ള പ്ലാസ്ററിക്കുകളും ചിരട്ടകളും മറ്റുവസ്തുക്കളും നമുക്ക് നശിപ്പിക്കാം. ഇങ്ങനെയുള്ള ശുചീകരണ പ്രവർത്തികളിലൂടെ കൊതുകുകളെ നമുക്ക് തുരത്താം. ഇതിലൂടെ മഴക്കാല രോഗങ്ങളിൽ നിന്നു മുക്തി നേടാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|