അതിജീവനത്തിന്റെ നാളുകൾ
ഞാൻ അദ്വൈത്. S, G. H. S. മടത്തറ കാണി സ്കൂളിൽ 4 ക്ലാസ്സിൽ പഠിക്കുന്നു. ഞാൻ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത് ലോകത്തെ മുഴുവൻ ഞെട്ടിച്ച കൊറോണ എന്ന വൈറസിനെ കുറിച്ചാണ്.
ഒരു വൈറസായ കൊറോണയെ (covid-19)പേടിയോടെ നോക്കുമ്പോഴും ഈ വൈറസിനെ നേരിട്ട ഇന്ത്യ എന്ന രാജ്യത്തെയും ഈ കൊച്ചു കേരളത്തെയും ലോകം അതിശയത്തോടുകൂടി നോക്കികാണുകയാണ്. അതിനെ നേരിടാൻ നമ്മുക് പ്രെജോതനമായത് നമ്മുടെ ഒത്തുരുമ മാത്രമാണ്.
നമ്മൾക് ജലദോഷമോ പനിയോ തൊണ്ട വേദനയോ വന്നാൽ, അത് covid-19ആണെന്നെ ഉറ പ്പിക്കരുത്. അപ്പോൾ തന്നെ ആരോഗ്യകേദ്രത്തിനെ അറിയിക്കേണ്ടതാണ്. അതുമാത്രമല്ല, തൊണ്ടവരണ്ട ചുമയാണ് കൊറോണയുടെ ലക്ഷണം. 10വയസിനു താഴെയുള്ള കുട്ടികളെയും 60വയസിനു മുകളിലുള്ളവരെ പ്രേത്യേകം ശ്രേദ്ധിക്കണം. കാരണം അവർക്ക് പ്രേധിരോധ ശക്തി കുറവാണ്. കൊറോണ വരാതിരിക്കാൻ നമ്മൾ ഓരോരുത്തരും സർക്കാർ പറയുന്നകാര്യങ്ങൾ അനുസരിക്കണം. അതിൽ പ്രധാനം
1.അകലം പാലിക്കുക.
2.ആൾ കൂട്ടം ഒഴിവാക്കുക.
3.ഇടക്കിടെ കൈകൾ സോപ്പിട്ടു കഴുകുക. 4.ആരോഗ്യപ്രവർത്തകർ പറയുന്ന കാര്യങ്ങൾ അനുസരിക്കുക. മാസ്‌ക്കുകൾ ഇടുക, ശുചിത്വം പാലിക്കുക.
5.യാത്രകൾ ഒഴിവാക്കുക.
6.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
"ഈ രോഗത്തെ ഭയപ്പെടാതെ മുൻകരുതലോടെ നേരിടുകയാണ് വേണ്ടത്. "
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|