ചൈനയിൻ പൊട്ടി പുറപ്പെട്ട കോവിഡ്
ലോകത്ത് നാശം വിതച്ചൊരു കോവിഡ്
പാവങ്ങളെന്നോ പണക്കാരെന്നോ
വേർതിരിവില്ലാത്ത കോവിഡ്
ലോക പോലീസെന്ന അമേരിക്കയേയും
തകർത്തെറിഞ്ഞൊരു കോവിഡ്
ലോകമോഹങ്ങൾ തേടി അലഞ്ഞ
മനുഷ്യരെ വീട്ടിലിരുത്തിച്ച കോവിഡ്
ലോകം മുഴുവൻ കീഴടക്കി വിമാനത്തി-
ലേറി കേരളത്തിലും എത്തി ഞാൻ
കേരളം എന്നെ പഞ്ഞിക്കിട്ടു