ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/കൊ റോണക്കാലം 2
കൊ റോണക്കാലം
കിട്ടു,കിട്ടു നീ എവിടെ പോയിരിക്കുകയാണ്. അടുക്കളയിൽ നിന്നും പാത്രം കടുവുകയായിരുന്ന അമ്മ അവനോട് ഉച്ചത്തിൽ വിളിച്ചു ചോദിച്ചു. എന്റെ കിട്ടുനീ മണ്ണും ചെളിയും വാരികളിക്കരുത് നിനക്ക് അറിയാമല്ലോ ഇപ്പോഴത്തെ രോഗം. നീ കൊച്ചു കുട്ടിയെ പോലെ പെരുമാറാതെ നി എട്ടാം ക്ലാസിലെ പുസ്തകങ്ങൾ വായിക്ക്. അല്ലെങ്കിൽ ഇന്നത്തെ പത്രം എടുത്ത് വായിക്ക് അതിൽ ഇപ്പോഴത്തെ രോഗത്തെ കുറിച്ച് പലതും ഉണ്ട് അത് എടുത്ത് വായിക്ക്. കിട്ടു പറഞ്ഞു അമ്മേ അച്ഛൻ വർണ്ണക്കടലാസുകൾ നർമ്മിക്കുന്നു അതിൽ കള്ളറുകളും പല മായങ്ങളും ചേർത്ത പശകളും ഒക്കെ ഉണ്ടല്ലോ ഇവയെ കൈകൾ കൊണ്ട് എടുത്താൽ നമുക്ക് കൊറോണ പകരില്ലേ. മോനെ നീ പറഞ്ഞാൽ അനുസരിക്കണം അതിൽ കൂടി രോഗം പകരില്ല പക്ഷേ ചെളി,മണ്ണ്, വായു, എന്നിവയിൽ കുടി പകരും നീ ഈ പഴം ചൊല്ല് കേട്ടിട്ടുണ്ടോ " ഒത്ത് പിടിച്ചാൽ മലയും പോരും "അതിന്റെ അർത്ഥം ഒരാൾ ശ്രമിച്ചാൽ ഈ രോഗം മറികടക്കാൻ ആവില്ല പക്ഷേ എല്ലാവരും കൂടി ശ്രമിച്ചാൽ രോഗം പകുതിയും മനുഷ്യരിൽ നിന്നും മറികടക്കും
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ |