ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/മഹാമാരിയുടെ തീക്കനൽ

മഹാമാരിയുടെ തീക്കനൽ

തീക്കനലിൻ ജന്മം ഞാൻ
ചുട്ടൊടുക്കും മനുഷ്യരാശിയെ
തോൽക്കാനൊരുങ്ങുക മനുഷ്യാ
തൊട്ടടുത്തലറുന്നു മഹാവ്യാധി.
പിടഞ്ഞുണരുന്നുലോകം
പ്രാണനു ദാഹജലം തിരയുന്നു
ആരുണ്ട് രക്ഷയിനി മണ്ണിൽ ?
അടിയറവു ചൊല്ലി വീഴ്കയോ വേണ്ടു ?
അവനവനു തുണയവനവൻ താൻ
അകലങ്ങൾപാലിക്ക, മനസ്സാലടുക്കുക.
ഒരുമിച്ചു ജീവനെയണയാതെ കാക്കുക.
ഒടുവിലാവ്യാധിയെ ഒന്നായൊടുക്കുക.

പൂജ ആർ എസ്
10 ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത