രോഗപ്രതിരോധത്തിൻ ചരിത്രത്തിൽ
ഉയർന്നുവന്നൊരു താരമിതാ;
ഭൂവിൽ ജ്വലിച്ചു നിൽക്കും താര മിതാ
കേരളം , എന്റെ കേരളം;
സമത്വസുന്ദരകേരളം
കൊറോണയെന്ന മഹാമാരിയുടെ
തേരോട്ടത്തിൻ നാൾവഴിയിൽ
ഭൂഖണ്ഡങ്ങൾ പകച്ചു നിന്ന്
നിലവിളി കൂട്ടും നേരത്ത്
ശാസ്ത്രബോധം ആയുധമാക്കി;
പ്രതിരോധത്തിൻ കോട്ടതീർത്ത്
മഹാമാരിയെ തടഞ്ഞു നിർത്തിയ
നാടിതല്ലോ കേരളം .
സ്വന്തം ജീവനെ മാനിക്കാതെ
നെഞ്ചിൽ കനിവും, ചുണ്ടിൽ ചിരിയും
രാവോ പകലോ എന്നില്ലാതെ രോഗികൾക്ക് കാവലിരുന്നവർ;
കാരുണ്യത്തിൻ പ്രതിരൂപങ്ങൾ ഡോക്ടർമാരും, നേഴ്സുമാരും.
വൃദ്ധജനങ്ങൾ , സായിപ്പന്മാർ
അങ്ങനെ നിരവധിയാളുകളെ
മരണത്തിന്റെ കൈകളിൽനിന്നും
തിരിച്ചുപിടിച്ചവർ ഡോക്ടർമാർ
അവരീ നാടിൻ പുണ്യമല്ലോ.
നമ്മൾക്കായി കാവലൊരുക്കാൻ,
നമുക്ക് തുണയായി മുന്നിൽ നിൽക്കാൻ
ഐക്യത്തിൻറെ മാർഗം കാട്ടാൻ
കേരള സർക്കാരുണ്ടല്ലോ.