ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ/നാടോടി വിജ്ഞാനകോശം

മിത്തും ചരിത്രവും==ണ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപ്രദേശമാണ് പൂവത്തൂർ.പരശുരാമൻ ക്ഷത്രിയനിഗ്രഹത്തിനുശേഷം കരസ്ഥമാക്കിയ ഈ ഭൂമി 64 ബ്രാഹ്മണർക്കായി വീതിച്ചു നൽകിയതായി വിശ്വസിക്കപ്പെടുന്നു.ഇപ്രകാരം ഭൂമി ദാനമായി കിട്ടിയ ഒരു ബ്രാഹ്മണൻ അതിഘോരവനപ്രദേശമായിരുന്ന പൂവത്തൂരിൽ എത്തി എന്നും കരുതപ്പെടുന്നു.കാലക്രമേണ ഇവിടെയും ഒരു കാർഷികജനത ഉടലെടുത്തു.കേരളത്തിലെ കാർഷികകാലങ്ങൾ പൂവുകൾ എന്നാണ് അറിയപ്പെടുന്നത്.ഇപ്രകാരം പൂവുകളിൽ പത്തുമേനി വിളവുനൽകുന്ന പാടങ്ങളെ സൂചിപ്പിക്കുന്ന പൂ പത്ത് ഊര് ആണത്രേ പൂവത്തൂർ ആയത്.തിരുവിതാംകൂർ ചരിത്രത്തിൽ എട്ടുവീട്ടിൽ പിള്ളമാരെ ഭയന്നു്മാർത്താണ്ഡവർമ്മ വളരെക്കാലം ഒളിവിൽ താമസിച്ചത് പൂവത്തൂർ ബ്രാഹ്മണമഠത്തിൽ ആയിരുന്നു.നെടുമങ്ങാട് കോയിക്കൽകൊട്ടാരത്തിന്റെയും ക്ഷേത്രത്തിന്റെയും നിർമ്മാണപ്രവർത്തനങ്ങൾക്കായി പൂവത്തൂർ നാടുവാഴിയിൽനിന്നും മഹാറാണി ആൾബലവും മററ് സന്നാഹങ്ങളും ആവശ്യപ്പെട്ടിരുന്നതായി തെളിവുകൾ ചൂണ്ടിക്കാട്ടുന്നു.