2022-23 വരെ2023-242024-25


അഭിമാനകരമായ നേട്ടം

2024 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം നേടി . പരീക്ഷ എഴുതിയ 155 പേരിൽ 35 പേർ ഫുൾ A+ നേടി. 9 പേർ 9 A+, 8 പേർ 8 A+ കരസ്ഥമാക്കി.

സ്ക്കൂൾ ലൈബ്രറി ,സാഹിത്യ സമാജവുമായി ചേർന്ന് അവധിക്കാല സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു.ശ്രീ .അനീഷ് തകടിയിൽ, ശ്രീ ദീപക് നന്നാട്ടുകാവ് എന്നിവർ ക്യാമ്പ് നയിച്ചു അവധിക്കാല സ്പോർട്സ് ക്യാമ്പ് ജൂനിയർ ക്രിക്കറ്റ് കോച്ച് ശ്രീ. സൂര്യനാരായണൻ ഉദ്ഘാടനം ചെയ്തു https://www.youtube.com/watch?v=cI5ICZv4ZVU
https://youtu.be/2_xlKp7RIiU

2024 ജൂൺ പുതിയ അദ്ധ്യായന വർഷം പ്രവേശനോത്സവത്തോടെ ആരംഭിച്ചു.സ്കൂളിൻ്റെ പൂർവ്വ വിദ്യാർത്ഥിയും കെ.എസ്.ആർ.ടി.സി. ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ശ്രീ പ്രമോജ് ശങ്കർ I0FS മുഖ്യ അതിഥിയായി എത്തി .

https://youtu.be/WcOzD3jluKs

ലോക പരിസ്ഥിതി ദിനത്തിൽ ശ്രീ.ജെ.ആർ അനി Divisional Forest Officer മുഖ്യ അതിഥിയായി പങ്കെടുത്തു. വിരളമായി കാണുന്ന ചെങ്കുറിഞ്ഞി എന്ന വൃക്ഷതൈ സ്കൂളിൻ്റെ ഊർവരമായ മണ്ണ് ഏറ്റുവാങ്ങി . പരിസ്ഥിതി ഗാനവും, പരിസ്ഥിതി പ്രതിജ്ഞയും ദിനാചരണത്തിൻ്റെ ഭാഗമായി നടത്തു.

പേവിഷബാധ ബോധവത്കരണ പരിപാടി പേവിഷബാധ ബോധവത്കരണ പരിപാടി ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടന്നു

വായന ദിനം

2024 വായന ദിനം പ്രമുഖ എഴുത്തുകാരൻ ശ്രീ .പ്രതാപൻ അതിഥിയായി പങ്കെടുത്തു. പക്ഷിക്കൂട്ടം പതിനഞ്ചാമത് വാർഷിക പതിപ്പ് പ്രകാശനം ചെയ്തു.കഴിഞ്ഞ 14 വർഷമായി തുടർന്നു വരുന്ന നെടുവേലിയുടെ സാഹിത്യ സപര്യയാണ് പക്ഷിക്കൂട്ടം മാസിക. കഴിഞ്ഞ രണ്ടു വർഷമായി എല്ലാ മാസവും കുട്ടികളുടെ സൃഷ്ടികൾ നിറഞ്ഞ മാസികയുടെ ടൈപിങ്ങ് ,ലേ ഔട്ട് പ്രവർത്തികൾ ലിറ്റിൽ കൈറ്റ്സ് അഗങ്ങൾ ചേർന്ന് നിർവ്വഹിക്കുന്നു വായന ദിന പ്രതിഞ്ജ, പോസ്റ്റർ പ്രദർശനം,ക്വിസ് പുസ്തക പ്രദർശനം, വായന മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
https://youtu.be/YHNdeGDLvZs

അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ന് ആചരിച്ചു.യോഗാചാര്യൻ Dr.വിശ്വനാഥൻ പിള്ള നയിച്ച യോഗ ക്ലാസ്സ് നടന്നു. https://youtu.be/Xa5PuXFQBig
ലോക സംഗീത ദിനത്തിൽ നെടുവേലിയിലെ കുട്ടികൾ സംഗീത വിരുന്ന് ഒരുക്കി.

ലോക ലഹരി വിരുദ്ധ ദിനം 2024 ലഹരി വിരുദ്ധ സന്ദേശം ,പ്രതിഞ്ജ ,ഫ്ലാഷ് മോബ്. ലഹരി വിരുദ്ധ പാർലമൻ്റ് എന്നിവ സംഘടിപ്പിക്കപ്പെട്ടു.

ബഷീർ ദിനം 2024 ബഷീർ ദിനത്തിൽ റേഡിയൊ നാടകാവിഷ്ക്കാരം(കഥ: പൂവമ്പഴം), റേഡിയൊ നെടുവേലിയിലൂടെ അവതരിപ്പിച്ചു.ബഷീർ കഥാപാത്രങ്ങളായി കുട്ടികൾ കഥാപാത്ര പരിചയം നടത്തി ,ബഷീറിനെ വരകളിലൂടെ അനന്ദു അവതരിപ്പിച്ചു ,ബഷീറിൻ്റെ ലോകം പ്രഭാഷണം നിരഞ്ജന അവതരിപ്പിച്ചു.

പഠനയാത്ര മലയാള വിഭാഗം സംഘടിപ്പിച്ച പഠനയാത്ര ആശാൻ സ്മാരകം
https://youtu.be/GMV2FDbqmpk ചാന്ദ്രദിനം ISRO, മുൻ ശാസ്ത്രജ്ഞനും ചന്ദ്രയാൻ 2 - വെഹിക്കിൾ ഡയറക്ടറുമായിരുന്ന ശ്രീ.രഘുനാഥ് പിള്ള ,കുട്ടികളുമായി സംവദിച്ചു.
https://youtu.be/hwobtG50-J8
സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനം
സ്കൂൾ പാർലമെൻ്റ്റ് തിരഞ്ഞെടുപ്പ് 2024
തിരഞ്ഞെടുപ്പ് 2024
 കർഷകദിനം
കർഷകദിനത്തിൽ ക്ഷീരകർഷകൻ ശ്രീ .ജാഫറിനെ ആദരിച്ചു. ഒപ്പം കുട്ടികർഷകരായ അഭിനന്ദ്, ശ്രീ വിശാഖ് എന്നിവരെ അനുമോദിച്ചു.
YIP 6.0 2023-24
YIP 6.0 2023-24 ബ്ലോക്ക് തല സെലക്ഷൻ ലഭിച്ച 4 ടീമുകളിലായി 8 കുട്ടികൾ മൂന്ന് ദിവസത്തെ പരിശീലനത്തിൽ പങ്കെടുത്തു. AFRADH R S , ADHTH A M , RAJETH KRISHNA , NEERAJ KRISHNA , AL , NAKSHATRA S A , ABHINAV CHANDRAN S R , FAHAD SUDHEER , ADEEL MUHAMMED

ഗാന്ധി ജയന്തി ദിനത്തിൽ SPC ഗാന്ധിയിലേയ്ക്കൊരു യാത്ര സംഘടിപ്പിച്ചു

കന്യാകുളങ്ങര ജംഗ്ഷനിൽ നിന്നും വേറ്റിനാട് ഗാന്ധി സ്മൃതി മണ്ഡപത്തിലേയ്ക്ക് പദയാത്ര സംഘടിപ്പിച്ചു.

കണിയാപുരം ഉപജില്ല ശാസ്ത്രമേള നെടുവേലി സ്കൂളിൽ നടന്നു.
https://youtu.be/9Q4xx84x5g0 കണിയാപുരം ഉപജില്ല ശാസ്ത്രമേള ]
സുകൃതം ശുചിത്വം
സുകൃതം ശുചിത്വം - സംസ്ഥാന തല ഉദ്ഘാടനം ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.ജി.ആർ അനിൽ അവർകൾ നിർവ്വഹിച്ചു.,br> മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി സ്കൂളിൽ ബയോഗ്യാസ് പ്ലാൻ്റ് പ്രവർത്തനം ആരംഭിച്ചു

ശാസ്ത്രമേള തിരുവനന്തപുരം ജില്ല തലത്തിൽ സയൻസ് സ്റ്റിൽ മോഡൽ രണ്ടാം സ്ഥാനം - മുഹമ്മദ് ബിലാൽ ,അനാമിക സോഷ്യൽ സയൻസ് സ്റ്റിൽ മോഡൽ ഒന്നാം സ്ഥാനം നിരഞ്ജന ,ഗോകുൽ കൃഷ്ണൻ പ്രവർത്തിപരിചയം ഷീറ്റ് മെറ്റൽ വർക്ക് രണ്ടാം സ്ഥാനം - അഭിനവ് സുനിൽ ഇവർ സംസ്ഥാന തലത്തിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിക്കും.
നവംബർ ഒന്ന് കേരളപ്പിറവി - വാരാഘോഷത്തിൻ്റെ തുടക്കം കുറിച്ചു പ്രത്യേക അസംബ്ലിയിൽ ദിനാചരണത്തിൻ്റെ ഭാഗമായി പ്രഭാഷണം നൃത്താവിഷ്ക്കാരം ,കവിതാലാപനം ,മലയാള ദിന പ്രതിഞ്ജ തുടങ്ങിയവ സംഘടിപ്പിച്ചു.


ഹരിത സഭ മാലിന്യമുക്തം നവകേരളം
മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി, കുട്ടികളുടെ പങ്കാളിത്തവും ഇടപെടലും എന്ന ലക്ഷ്യത്തോടെ വെമ്പായം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച കുട്ടികളുടെ ഹരിത സഭയിൽ നെടുവേലിയിലെ കുട്ടികൾ പങ്കെടുത്തു
സ്കൂൾ വിനോദയാത്ര
നവംബർ 22-24 വരെ പത്താം ക്ലാസ്സിലെ കുട്ടികൾ മൂന്നാർ, ആതിരപ്പള്ളി ,ഡ്രീഠ വേൾഡ്‌ എന്നിവിടങ്ങൾ സന്ദർശിച്ചു.
വിരവിമുക്ത ദീനം
ദേശീയ വിരവിമുക്തി ദിനത്തിൽ ആൽബൻ്റസോൾ 400 മി. ഗ്രാമിന്റെ ഒരു ഗുളികയാണ് നൽകിയത്