ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/പ്രകൃത്യംബ

പ്രകൃത്യംബ

പ്രകതി അമ്മയാണ്.അമ്മയെ ഹനിക്കരുത്.പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ ഓർമ്മിപ്പിച്ചുകൊണ്ട് 1972മുതൽ ലോകപരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങി. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിദ്ധ്യത്തിന്റെ അനന്തമായ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ട് എന്ന സന്കല്പമാണ് ലോകപരിസ്ഥിതി ദിനത്തിന്റെ കാതൽ.പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയും പ്രയത്നിക്കുകയുമാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം.ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമാക്കി നിലനിർത്തണം നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരകഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു.കൂടുതൽ ആളുകൾ തിങ്ങിപാർക്കുന്നത് കുടിവെള്ളം,ആരോഗ്യശുചിത്വ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകുന്നു.മനുഷ്യവർഗ്ഗത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ പടർന്നുപിടിക്കുന്നു.സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്.ഈ വികസനപ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്.അതുകൊണ്ടു തന്നെ പരിസ്ഥിതിയെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്. മനുഷ്യൻ സ്വീകരിച്ചുവരുന്ന അനഭിലഷണീയവും അശാസ്ത്രീയവുമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെയും തന്നെ നിലനില്പ്പ് അപകടത്തിലാകുന്നു.ഭൂമിയിലെ ചൂടിന്റെ വർദ്ധനവ്,കാലാവസ്ഥാവ്യതിയാനങ്ങൾ,ശുദ്ധജലക്ഷാമം,ജൈവവൈവിദ്ധ്യശോഷണം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളുണ്ടാക്കുന്നു.അന്തരീക്ഷത്തിലെ കാർബൺഡൈയോക്സൈഡിന്റെ അളവ് കൂടുന്നതാണ് ചൂട് കൂടുന്നതിനുള്ള പ്രധാനകാരണം.അന്തരീക്ഷതാപം വർദ്ധിക്കുന്നതിലൂടെ മഞ്ഞ്മലകൾ ഉരുകി സമുദ്രജലവിതാനം ഉയരുന്നതിന് ഇടയാക്കുന്നു.ഇത് തീരദേശവാസികൾക്ക് അപകടകരമായ അവസ്ഥയൊരുക്കുന്നു.കൂടാതെ ആഗോളകാലാവസ്ഥയിലും ഇത് വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നു. കൃഷിക്ക് ഉപയുക്തമായ നമ്മുടെ ഫലഭുയിഷ്‍ഠമായ മണ്ണ് ആധുനികകാലഘട്ടത്തിലെ നൂതന സമീപനങ്ങളിലൂടെ ഉപയോഗയോഗ്യമല്ലാതായി മാറിക്കൊണ്ടിരിക്കു്ന്നു.പേമാരിമൂലമുണ്ടാകുന്ന മണ്ണൊലിപ്പ്,ഉരുൾപൊട്ടൽ,വെള്ളപ്പൊക്കം ഇവ മണ്ണിനെ ഹനിക്കുന്നു.കൂടാതെ വരൾച്ച,വനനശീകരണം തുടങ്ങിയവയും മണ്ണിന്റെ ക്ഷമതയ്ക്ക് പ്രശ്നം സൃഷ്ടിക്കുന്നു. വനനശീകരണം പരിസ്ഥിതിക്ക് ദോഷം ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ്.വെള്ളത്തിന്റെയും വായുവിന്റെയും പരിശുദ്ധിയും ലഭ്യതയും ഉറപ്പുവരുത്തുന്നവയാണ് വനങ്ങൾ.നിയന്ത്രണീതതമായ ജലവിനിയോഗവും ശുദ്ധജലത്തിന്റെ ദൗർലഭ്യവും മനുഷ്യൻ നേരിടുന്ന പ്രധാന പ്രശ്നമാണ്.പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയും കർത്തവ്യവുമാണ്. എന്നാൽ മാത്രമേ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും നിലനില്പ്പുള്ളൂ.

രാജലക്ഷ്മി.എം.എസ്
9 B ഗവ.എച്ച്.എസ്.എസ് ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം