ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/ഇന്നത്തെ പരിസ്ഥിതി
ഇന്നത്തെ പരിസ്ഥിതി
പ്രകൃതി സംരക്ഷണം എന്നത് നമ്മൾ മനുഷ്യരുടെ കർത്തവ്യമാണ്. ഇപ്പോൾ നമ്മുടെ കാലഘട്ടം കടന്നു പോകുന്നത് വിഷലിബ്ദമായ സഹചര്യങ്ങളിലൂടെയാണ്. പുരോഗതിയിലേക്ക് കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹം ഇപ്പോൾ പ്രകൃതി ഭീഷണിയിലാണ്. അതിനുത്തരവാതി നമ്മൾ മനുഷ്യരാശി തന്നെയാണ്. നാം ഉപയോഗിച്ചു വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ നമ്മുടെ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തന്നെ മാറ്റിമറിക്കുന്നു. വാഹനങ്ങൾ ഓടിക്കുമ്പോൾ ഉണ്ടാകുന്ന കാർബൺമോണോക്സൈഡ് ഫാക്ടറികളിലും മറ്റു വ്യവസായശാലകളിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങൾ നമ്മുടെ ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്നു. അത് ജലാശയങ്ങളിൽ എത്തുകയും ജലജീവികൾക്ക് നാശം സംഭവിക്കുകയും ജലാശയങ്ങളെ മലിനമാക്കുകയും ചെയ്യുന്നു. അത് നമ്മുടെ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ നശിപ്പിക്കുകയും പ്രകൃതിയിൽ മഴപെയ്യാതിരിയ്ക്കാൻ കാരണമാവുകയും ചെയ്യുന്നു. നമ്മുടെ പ്രകൃതി വിഭവമായ കാടുകൾ മനുഷ്യൻ വെട്ടി നശിപ്പിച്ച് ഫ്ലാറ്റുകളും വ്യവസായശാലകളും നിർമ്മിക്കുന്നത് വഴി നമ്മുടെ പ്രകൃതിക്ക് അത് മോശമായി മാറുന്നു. പ്രകൃതിയുടെ മറ്റൊരു സമ്പത്താണ് കുന്നുകളും മലകളും. ഇന്നത്തെ മനുഷ്യരാശി കുന്നുകൾ ഇടിച്ചുനിരത്തുന്നതും പാറ ഖനനം ചെയ്യുന്നത് മൂലം നമ്മുടെ പ്രകൃതിയിൽ പല മാറ്റങ്ങളും സംഭവിക്കുന്നു. ഇതുമൂലം ഭൂമിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും നമ്മുടെ പരിസ്ഥിതിയിൽ ഭൂകമ്പം, മണ്ണിടിച്ചിൽ എന്നിവ ഉണ്ടാവുകയും ചെയ്യുന്നു.കണ്ടൽ കാടുകൾ വെട്ടിനശിപ്പിക്കുന്നതുമൂലം മണ്ണൊലിപ്പ് ഉണ്ടാവുകയും നമ്മുടെ ജലാശയങ്ങൾ, നീരുറവകൾ വറ്റി പോകുന്നതിനും കാരണമാകുന്നു. നാം ജലാശയങ്ങളിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകളും ഉപയോഗശൂന്യമായ വസ്തുക്കളും ജലശങ്ങളെ നശിപ്പിക്കുകയും അത് പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ദോഷമാകുന്നു. നമ്മുടെ ഈ കാലഘട്ടം കടന്നുപോകുന്നത് വിഷലിപ്തമായ സാഹചര്യങ്ങളിലൂടെയാണ്. കാരണം ശരീരത്തിനാവശ്യം നല്ല ആഹാരമാണ്. വിഷാംശം കലരാത്ത പോഷകസമൃദ്ധമായ ആഹാരം പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. പ്രതിരോധശേഷി കൂടുന്നതിനനുസരിച്ച് ശരീരത്തിന് രോഗം വരാതെ സംരക്ഷിക്കാൻ സാധിക്കുന്നു.ആശുപത്രികളും പൊലീസ് സ്റ്റേഷനും കോടതികളും കൂടുതലായി വരുന്നത് പുരോഗമനപരമായ കാര്യമല്ല. രോഗങ്ങളില്ലാത്ത പ്രശ്നങ്ങളില്ലാത്ത ശാന്തസുന്ദരമായ ജീവിതമാണ് യഥാർത്ഥ ജീവിതം. സത്യത്തിൽ നന്മ പകരുന്ന പ്രകൃതിയും പാരമ്പര്യവും നമുക്ക് ആവശ്യമാണ്.ബൗദ്ധികമായും സത്ചിന്തയോടും കൂടി പ്രകൃതിയെയും പാരമ്പര്യത്തേയും പ്രകൃതി സമ്പത്തിനേയും കാത്ത് സൂക്ഷിക്കുക. "പ്രകൃതി സുരക്ഷ സർവ്വം സുരക്ഷ"
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |