ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ജല ക്ലബ്ബ്

ജല ക്ലബ്ബ്

നമ്മുടെ ബഹുമാന്യനായ എംഎൽഎ ശ്രീ ഐ.ബി.സതീഷിൻെറ പ്രത്യേക താൽപര്യപ്രകാരം ജലസ്രോതസ്സുകൾ സംരക്ഷിക്കുക എന്ന എന്നാ ലക്ഷ്യത്തോടു കൂടി ആണ് നമ്മുടെ സ്കൂളിൽ 2018-19 അക്കാദമിക വർഷം മുതൽ ജല ക്ലബ്ബ് പ്രവർത്തിച്ചു വരുന്നത് . 2018 ബഹുമാനപ്പെട്ട എം എൽ എ ഉദ്ഘാടനം ചെയ്തു ജല സമൃദ്ധി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സംവാദത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും അതിൽ ഇതിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു . 2018 ആഗസ്റ്റ് 28ന് രാജശ്രീ ആഡിറ്റോറിയത്തിൽ വച്ച് നടന്ന ജല പാർലമെൻറിൽ നമ്മുടെ സ്കൂളിലെ 17 കുട്ടികൾ കൾ പങ്കെടുത്തു. ഇതിനോട് അനുബന്ധിച്ച് നടന്ന ചിത്രരചന, ഉപന്യാസ മത്സരങ്ങൾ എന്നിവയിൽ നമ്മുടെ കുട്ടികൾ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു .അങ്ങനെ ജല സംരക്ഷണത്തിന് ആവശ്യകതയെ കുറിച്ച് നമ്മുടെ കുട്ടികളെ ബോധവാന്മാരാക്കുന്തിൽ ജല ക്ലബ് സുപ്രധാന പങ്കു വഹിക്കുന്നു.