ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/അക്ഷരവൃക്ഷം/പണ്ട് പണ്ടൊരു ഭൂമി

പണ്ട് പണ്ടൊരു ഭൂമി

ഭൂമിയെപ്പോലെ വെളളവും ജീവജാലങ്ങളും ഉളള ഗ്രഹമാണ് സുമോട്ട. സുമോട്ട ഉണ്ടാകുന്നതി ന് ആയിരകണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമി നശിച്ച് പോയിരുന്നു. ഭൂമിയുണ്ടായിരുന്നിടത്താണ് സുമോട്ടയു ടെ സ്ഥാനം.അവിടെ മനുഷ്യനെപ്പോലെ ഒരു ജീവിയുണ്ട്.മനുഷ്യൻെറ എല്ലാ ഗുണവും അവർക്കുണ്ട്. അവരുടെ പേര് ഇമിയോൺസ് എന്നായിരുന്നു.മനുഷ്യനില്ലാത്ത സഹജീവിസ്നേഹം അവർക്കുണ്ടായിരുന്നു.സുമോട്ടയി ൽ സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളു.സുമോട്ടയിൽ ഒരിടത്ത് ഒരു മുത്തച്ഛൻ ഇമിയോണും കുഞ്ഞ് ഇമിയോ ണുും ജീവിച്ചിരുന്നു.ഒരു ദിവസം രാത്രി അവിടത്തെ മോൻ ഉറങ്ങാൻ കിടന്നപ്പോൾ പറഞ്ഞു.മുത്തച്ഛാ,മുത്തച്ഛ ൻ ഇന്നലെ കഥ പറഞ്ഞ് തരാത്തത്കൊണ്ട് ഇന്ന് കഥ പറഞ്ഞേതീരു’’."വാശി പിടിക്കാതെടാ,ഞ‍ാൻ കഥ പറയാം.” മുത്തച്ഛൻ കഥ തുടങ്ങി.പണ്ട് പണ്ട് ഭൂമി എന്ന ഗ്രഹം ഉണ്ടായിരുന്നു.പണ്ട് എന്ന് പറ ഞ്ഞാൽ സുമോട്ടയുണ്ടാകുന്നതിന് മുമ്പ്.അവിടെയും വെള്ളവും ജീവികളും ഉണ്ടായിരുന്നു.ഭൂമിയിൽ നമ്മെപ്പോ ലെ ഒരു ജീവിയുണ്ടായിരുന്നു.അവരുടെ പേര് മനുഷ്യർ.അവർ കണ്ണിൽ കാണുന്ന ജീവികളെയെല്ലാം കൊല്ലുമാ യിരുന്നു.മനുഷ്യൻെറ എണ്ണം കൂടും തോറും മറ്റു ജീവികൾ ചത്തൊടുങ്ങി.ഒരു ദിവസം ഭൂമിയിലെ മനുഷ്യനൊഴി കെ എല്ലാ ജീവികളും ഒരു സഭ കൂടി. "നമുക്ക് മനുഷ്യരെ നശിപ്പിക്കണം" കുരങ്ങൻ പറഞ്ഞു. കാരണം മനുജരാണ് എല്ലാ തരത്തിലുള്ളവരേയും കൊല്ലുന്നത്. "നല്ല മനുഷ്യരെ കൊല്ലണ്ട" നായ പറഞ്ഞു. അവിടെ വൈറസ് എന്ന ജീവിവർഗ്ഗവും ഉണ്ടായിരുന്നു.കൊറോണ എന്ന വൈറസ് പറഞ്ഞു. "ഞാൻ പോയി മനുഷ്യരെ കൊല്ലാം.”"പിന്നേ,നിൻെറ ചേട്ടൻ സാർസ് ഇങ്ങനെ പറഞ്ഞ് പോയി തോറ്റല്ലെ വന്നത്?"സ്രാവ് പറഞ്ഞു."അവൻ പോകട്ടേ ,കുറേ ചീത്തമനുഷ്യരെ അവൻ കൊല്ലുമല്ലോ."പരുന്ത് പറഞ്ഞു."എങ്കിൽ എൻെറ വീടിനടുത്ത് ഒരു മാംസചന്തയുണ്ട് അവിടന്ന് ഞാനെൻെറ പണി തുട ങ്ങാം.'കൊറോണ പറഞ്ഞു.അങ്ങനെ അവർ സന്തോഷത്തോടെ പിരിഞ്ഞു.പിറ്റേന്ന് രാവിലെ തന്നെ കൊറോണ തൻെറ പണി തുടങ്ങി.കുറച്ച് ദിവസമേ എടുത്തുള്ളു, അവൻ ആ നഗരം മുഴുവൻ കുലുക്കി,പിന്നെ രാ ജ്യം,പിന്നെ ഭൂമി മുഴുവൻ.പക്ഷേ അവൻ നല്ല മനുഷ്യരേയും കൊന്നു.അമേരിക്ക എന്ന രാജ്യം അവനെ ചെറുക്കാനുള്ള മരുന്ന് കണ്ടത്തി.പക്ഷെ ആ രാജ്യക്കാർ കാശിനാണ് ആ മരുന്ന് വിറ്റത്.അതുകൊണ്ട് ചില രാജ്യങ്ങൾക്ക് മരുന്ന് കുിട്ടിയില്ല.അതുകൊണ്ട് അവരൊരു യുദ്ധം തുടങ്ങാൻ തീരുമാനിച്ചു.മുത്തച്ഛാ എന്താണീ യുദ്ധം?മോൻ ചോദിച്ചു.എനിക്കുമറിയില്ല,രാജ്യങ്ങൾ തമ്മിലുള്ള അടിയെന്നാണെൻെറ അച്ഛൻ പറഞ്ഞ് തന്നത്.എന്ന് പറഞ്ഞ്മുത്തച്ഛൻ കഥ തുടർന്നു.അവർ യുദ്ധത്തിൽ ഭൂമിയെ നശിപ്പിക്കുന്ന ബോംബ് എന്ന വസ്തു ഉപയോഗിച്ചുപെട്ടെന്ന് മനുഷ്യകുലം ഇല്ലാതായി.ബോംബിട്ട് ബോംബിട്ട് ഭൂമിയും ഇല്ലാതായി എന്ന് പറഞ്ഞ് മുത്തച്ഛൻ കഥനിർത്തി എന്നിട്ട് തൻെറ പേരക്കുട്ടിയെ നോക്കി.അവൻെറ കണ്ണുകളിൽ ഉറക്കം തഴുകിയിരുന്നു. മുത്തച്ഛൻഅവൻെറ അടുത്ത് കിടന്നു. കുഞ്ഞ് ഇമിയോൺ ഒരു സ്വപ്നം കാണുകയായിരുന്നു. നല്ല മനുഷ്യൻമാരും മറ്റു ജീവജാലങ്ങളും ഉള്ള സുന്ദരമായ ഭൂമിയുടെ സ്വപ്നം................

ശ്ര‍ീദേവ് കെ
4 B ഗവ. എച്ച്. എസ്സ്. പ്ലാവൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - കഥ