അകമുറിവ്


ഇത് എന്ത് ചുമയ്ക്കുന്നു
കഴുത്തൊക്കെ വിയർക്കുന്നു
പനിക്കുന്നു ,വിറയ്ക്കുന്നു
 പുണ്യദേഹം


അടുത്തിടപഴകരുത് ,കൂട്ടം കൂടരുത്
 ഭ്രാന്തമായി അലയരുത്
 മഹാമാരിയവനെ
തുരത്തും നമ്മൾ നിസംശയം

ഞാൻ നന്നാവണം
എന്റെ മകൻ നന്നാവണം
ഇത് ജീവിതം
സ്വാർത്ഥ മൃഗ ജീവിതം

മരുന്നില്ല പനി
വിഴുങ്ങി തുടങ്ങി ഇനി ആരുണ്ട്
എന്നെ പുറത്തെടുക്കാൻ

ഇവിടെ ഞാനില്ല ,നീയില്ല
അവനില്ല , ഇവനില്ല
ഉള്ളത് മാനവർ നമ്മൾ മാത്രം

പുണ്യദേഹം നോക്കും
കറുകറുത്ത കൈകൾ
സാന്ദ്വനമേകും വെളുവെളുത്ത ഹൃദയം
എവിടെ ആ മൃഗത്തിന്റെ ജാതി മന്ത്രം

നെഞ്ചോടു ചേർക്കുമെൻ ജനനിയുടെയധരം
എവിടെയോ നഷ്ടമായി ആ താരാട്ടു ഗാനം
എങ്കിലും കേൾക്കാം എൻ 'അമ്മ തൻ നൊമ്പര ഗാനം
 

ഗോപിക എൻ സി
6 C ഗവ. എച്ച്. എസ്സ്. പ്ലാവൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - കവിത