സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കോരുത്തോട് പഞ്ചായത്തിലെ കുഴിമാവിൽ 1951-54 കാലഘട്ട ത്തിൽ സർവശ്രീ. വാഴക്കാല കേശവൻ, താഴത്തുവീട്ടിൽ കേശവൻ നായർ, താഴത്തുവീട്ടിൽ നാരായണനാ ശാൻ, ഇടയാടിക്കുഴി ദാമോദരനാശാൻ എന്നിവരുടെ നേതൃത്വത്തിൽ കർഷക സംഘത്തിന്റെ ഓഫീസിൽ ആദ്യത്തെ ആശാൻ കളരി അഥവാ കുടിപ്പള്ളിക്കൂടം സ്ഥാപിതമായി.

ഈ കുടിപ്പള്ളിക്കൂടം വളർന്ന് സർവശ്രീ. പി. സി. കൊച്ചുരാമൻ ശ്രീവിലാസം, അഴകൻ കറുത്തകുഞ്ഞ് കുറ്റിപ്പുറം, ശ്രീ. കുഞ്ഞിരാമൻ മൂഴിക്കൽ എന്നിവ രുടെ നേതൃത്വത്തിൽ ഇന്ന് നാം കാണുന്ന വിദ്യാല യത്തിന് തുടക്കമിട്ടു.

ശ്രീ. അഴകൻ കറുത്തകുഞ്ഞ് 80 സെന്റ് സ്ഥലം സകൂൾ പണിയാൻ സംഭാവന നൽകി. ഈ സ്ഥലത്ത് മൂഴിക്കൽ കുഞ്ഞി രാമൻ മുൻകൈയ്യെടുത്ത് നാട്ടുകാരുടെ സാന്നിധ്യ സഹായ സഹകരണത്തോടെ ഓലകൾ കൊണ്ട്

മേഞ്ഞ ഒരു വിദ്യാലയം പണിതുണ്ടാക്കി. 17-08-1955 ഓഗസ്റ്റ് മാസത്തിൽ പ്രഥമ അദ്ധ്യാപകനായ ശ്രീ. പി. സി. കൊച്ചുരാമൻ സാർ ശ്രീ മറ്റത്തിൽ ഗോപാ ലൻ മകൻ സി. ജി. സോമൻ എന്ന വിദ്യാർത്ഥിയുടെ പേര് എഴുതി 1-ാം ക്ലാസിന് തുടക്കമിട്ടു.

തുടർപഠനത്തിന് ആനക്കാട്ടിലൂടെ നടന്ന് മുരിക്കും വയൽ സ്കൂളിൽ പോകേണ്ടി വന്നിരുന്നു. അതിനാൽ അനവധി കുട്ടി കൾ 4-ാം ക്ലാസ് കൊണ്ട് പഠിപ്പ് നിർത്തി.സർവശ്രീ കേശവൻ വാഴക്കാല, കുഞ്ഞിരാമൻ മൂഴിക്കൽ, കറുത്തകുഞ്ഞ് കുറ്റിപ്പുറം, കോന്തി കൊച്ചു വീട്ടിൽ, പ്രഭാകരൻ കൊച്ചുവീട്ടിൽ, മാധവൻ കൈപ്പള്ളി, കുട്ടി കൊച്ചു തോട്ടം, ഗോപാലൻ ചിരുതപ്ലാക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി രൂപീകരിച്ചു. ഈ കമ്മറ്റിയുടെ ശ്രമഫലമായി 1966 ജൂൺ 1 ന് യു. പി. സ്കൂൾ പ്രവർത്തനമാരംഭിച്ചു.

പി. ടി. എ. പ്രസിഡന്റ് ആയിരുന്ന ശ്രീ. എ. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ സർവശ്രീ കുഞ്ഞി ഇട്ടി ആനക്കല്ല്, പി. റ്റി. നാണു, പുരുഷോത്തമൻ മൂഴിക്കൽ, മാധവൻ കൈപ്പള്ളി, ചെല്ലപ്പൻ കൊടു ങ്ങായിൽ, രാമകൃഷ്ണൻ ആനക്കല്ല്, തൊമ്മി തുണ്ട് ത്തിൽ, കൊച്ചിരി ആനക്കല്ല്, ദേവദാസ് പാലത്തു ങ്കൽ എന്നിവരും അദ്ധ്യാപകരായ പി. പരമേശ്വരൻ, നടരാജൻ, പങ്കജാക്ഷൻ, ചെല്ലപ്പൻ തുടങ്ങിയവരും ചേർന്ന് ഗവൺമെന്റിൽ മെമ്മോറാണ്ടം സമർപ്പിച്ചു.  1980 ൽ യു. പി. സ്കൂളിനെ ഹൈസ്കൂളാക്കി ഉയർത്തി. തുടർന്ന് മൂന്നേക്കർ സ്ഥലം എട്ടര ഏക്കർ ഭാഗത്ത് സ്കൂളിന് അനുവദിച്ചു. പി. റ്റി. എ യും നാട്ടുകാരും ചേർന്ന് അഞ്ച് മുറിയുള്ള കെട്ടിടം പണിതു. മുരിക്കും വയലിലുള്ള ജോസഫ് സാർ പ്രഥമ അദ്ധ്യാപനായി 1980 ജൂൺ ഒന്നിന് ഹൈസ്കൂൾ പഠനം ആരംഭിച്ചു.