ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/കോവിഡ് വരുത്തിയ മാറ്റങ്ങൾ

കോവിഡ് വരുത്തിയ മാറ്റങ്ങൾ


പ്രിയ സുഹൃത്തുക്കളെ, കോവിഡ് -19 നമ്മളെ പല കാര്യങ്ങളും ഓർമപ്പെടുത്തുന്നു. സമാധാനമില്ലാതെ ഇതിനെ ഭയപ്പെട്ടിരിക്കുന്നു. വിദ്വേഷങ്ങളില്ല മോഷണം, പീഡനം, ലഹരിയുടെ ഉപയോഗം തുടങ്ങിയവ ഒരു പരിധി വരെ കുറഞ്ഞു. അതുമാത്രമല്ല സാമ്പത്തിക തകർച്ചയെയും നമുക്ക് നേരിടണം. ആഹാരസാധനങ്ങൾ വാങ്ങാൻ നമുക്ക് കാശില്ല പക്ഷെ ഒന്ന് തിരിഞ്ഞു നോക്കിയാൽ നാം പുറംകാലുകൊണ്ടു തട്ടിയെറിഞ്ഞ പലതും നമുക്ക് വിശപ്പടക്കാൻ നമ്മുടെ പറമ്പുകളിൽ ഉണ്ട്‌. ചക്ക, ചേന, ചേമ്പ്, പപ്പായ, വാഴത്തട, വാഴക്കൂമ്പ് ഇങ്ങനെ നീണ്ട നിര. ഒരു ചക്ക ആറു കഷണമാക്കി അയൽക്കാരിൽ ആറുപേർക്ക് കൊടുത്താൽ അവരുടെ വിശപ്പ് അടക്കാൻ കഴിയും. അങ്ങനെ അവരുടെ ഇല്ലായ്മയിൽ സഹായിക്കാം. മറ്റുള്ള രാജ്യങ്ങളെ ആശ്രയിക്കാതെ നമുക്കുള്ളത് നമ്മൾ തന്നെ കൃഷി ചെയ്താൽ മായമില്ലാത്ത ആഹാരം കഴിക്കാം. കൊറോണ വൈറസിനെ പൂർണ്ണമായും മാറ്റിയെടുക്കാം. സർക്കാരിന്റെ നിർദ്ദേശങ്ങൾ നമുക്ക് പാലിക്കാം. ഒറ്റകെട്ടായി ഒരുമയോടെ നമുക്ക് പ്രവർത്തിക്കാം. മാത്രമല്ല നമ്മുടെ നാടിന്റെയും രാജ്യത്തിന്റെയും സമാധാനത്തിനും സന്തോഷത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവർത്തിക്കാം.

ഷീന എ എസ്സ്
3ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം