അന്നത്തെ സന്ധ്യചുവന്നു തുടുത്തിരുന്നില്ല..
കിളികൾ കളകള നാദം കേൾപ്പിച്ചിരുന്നില്ല..
നിലാവിനെ വരവേറ്റിരുന്നുമില്ല.
കാർമേഘങ്ങൾക്കിടയിൽ ആരോ
കണ്ണാരം പൊത്തി കളിക്കുന്നുണ്ടായിരുന്നു..
തുളസിതറയിൽ തെളിച്ച ചെറുദീപം
കുളിർക്കാറ്റു വന്നു കട്ടെടുത്തു..
മാമരച്ചില്ലകൾക്കിടയിലൂടെ ഒരു ശത്രുവിനെപ്പോലെ
കുളിർകാറ്റ് ആടിയുലഞ്ഞു
എന്നും എനിക്ക് ഹരമായിരുന്നൊരി കുളിർക്കാറ്റ്
ഇന്നെന്തേ, ഒരു ഭ്രന്തിയെപ്പോലെ ??
ഇങ്ങനെ ഓരോരോചിന്തകൾ എൻ
ഹൃദയത്തിൽ മിന്നിമറയവേ...
കാർമേഘങ്ങളെ വെടിഞ്ഞ് മരച്ചില്ലകൾക്കിടയിലൂടെ
മഴത്തുളളികൾ ഭൂമിയിൽ പതിക്കവേ,
ഭൂമി, തൻ നെഞ്ചോടു ചേർത്ത ആ
മാന്ത്രികത്തുളളികൾ എൻ പ്രാണന് ആഹ്ലാദമായ്....
പക്ഷേ, വീണ്ടും തേടുന്നു ഞാൻ ആ കുളീർക്കാറ്റിനെ
മഴത്തുളളികളെ ഭൂമിയിലേയ്ക്കയയ്ക്കാൻ...
വെറും ഭ്രാന്തിയായ് മാറിയ ആ കുളിർക്കാറ്റിനെ
പക്ഷെ നിശബ്ദമായി അതെങ്ങോ മാഞ്ഞു പോയി....