ഞാനറിയാതെൻ അരികിൽ എത്തി
ഒരു കുഞ്ഞു പുസ്തക പൊതിയുമായി
അറിവുകൾ പരിമളം ആയി വീശി
ശലഭമായി നുകർന്നു ഞാൻ ആ മധുരം
അമ്മയായി സ്നേഹം പകർന്ന ആ കൈകളിൽ
സ്പർശിച്ച ഞാനെത്ര ധന്യയായി
ഒരു കളർ , ചോക്കിൻെറ തുണ്ട്
എനിക്കായി ചിരിതൂകി വെച്ചു തിരിച്ചു പോയി
അറിയാതെ വരികയായി അവധിക്കാലം.
ഇനി എന്ന് വന്നെത്തുമെൻെറ ടീച്ചർ
അറിയാതെ മോഹം മനസ്സിൽ വന്നു
ഒരു നോക്കു കാണുവാൻ കാതോർക്കുവാൻ