ഏതൊരു കുഞ്ഞും ആദ്യമായ് കേൾക്കുന്ന ക്ഷമയുടെ ദേവിയാണമ്മ
ഏതൊരു കുട്ടിയും ആദ്യം മൊഴിയുന്ന വാക്കാണ് പുണ്യവതിയാമ്മ
സ്വന്തം കുഞ്ഞു കരഞ്ഞാൽ ആദ്യം വിങ്ങുന്നതമ്മതൻ ഹൃദയാമല്ലോ
സ്വന്തം കുഞ്ഞിനൊരാപത്ത് വന്നാൽ അറിയാതെ വെമ്പുന്നതമ്മതൻ ഹൃദയാമല്ലോ
മക്കളെ ഒന്ന് ശാസിച്ചാൽ അതിലേറെ വിങ്ങും ഹൃദയം അമ്മയുടേതല്ലോ
പത്തുമാസം നൊന്തു പ്രസവിച്ച കുഞ്ഞിന്റെ ചെറിയൊരു ചലനവും അറിയുമ്മ
താൻ കഴിച്ചില്ലെങ്കിലും മക്കളെ കഴിക്കണമെന്നു ആഗ്രഹിക്കാത്ത അമ്മയുണ്ടോ?
പക്ഷെ ഇന്നത്തെ കുട്ടികൾ തന്റെ സ്വന്തം അമ്മയെ, പത്തുമാസം നൊന്തു പ്രസവിച്ച അമ്മയെ,
വേദന അറിയിക്കാതെ തങ്ങളെ വളർത്തിയ അമ്മയെ ഭാരമായി കാണുന്നുവല്ലോ കുഞ്ഞുങ്ങൾ
എന്തൊരു ലോകമാണിത് സോദരെ?
അമ്മയെന്ന വിളക്കിനെ അണയാതെ സൂക്ഷിക്കു...
അതിലേറെ നന്മ മറ്റൊന്നില്ല പ്രപഞ്ചത്തിൽ.