ഗവൺമെന്റ് എച്ച്.എസ്.എസ് പൂവച്ചൽ/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
അറിവിന്റെ അകത്തളങ്ങളിലേക്ക് എത്തിനോക്കാത്ത എനിക്ക് കോവിഡിന്റെ ലോക്ക ഡൗൺ കാലം പുതിയൊരു അനുഭവമായിരുന്നു. 2019 ന്റെ ഒടുവിൽ ലോകജനതക്കു പ്രകൃതി നൽകിയ ശാന്തമായ ക്രൂരതയായിരുന്നു കൊറോണ എന്നാ കോവിഡ്-19. നിമിഷനേരം കൊണ്ട് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടർന്നുപിടിച്ചു ലോകജനതയുടെ പകുതിയും കൈക്കുമ്പിളിലാക്കിയ മഹാവിപത്ത്. കണ്ണിമവെട്ടുന്ന ഇടവേളയിൽ നിന്നും ഒരാളിൽ നിന്നും ഒരായിരം പേരെ നശിപ്പിക്കാൻ കഴിയുന്ന വില്ലൻ. ഒരു ജലദോഷപ്പനിയുടെ ലാഘവത്തോടെ മനുഷ്യഗണത്തിനെ നശിപ്പിക്കാൻ പിറന്നവൻ. ലോകജനതയെ കീഴടക്കിക്കൊണ്ടിരിക്കുന്ന കോവിഡ് 19 സ്വാതന്ത്രരാജ്യമായ ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്‍തത് മലയാളികളുടെ കൊച്ചു കേരളത്തിലാണ്. 2020 ജനുവരി 30നു കേരളത്തിലെ തൃശൂർ ജില്ലയിലാണ് ആദ്യമായി സ്ഥിരീകരിച്ചത്. ആദ്യ ഘട്ടത്തിലെ 3 കേസുകളും അതീവ ജാഗ്രതയോടെ പൂർണമായി സുഖപ്പെടുത്താൻ കേരളത്തിലെ ആരോഗ്യമന്ത്രിയുടെ കീഴിലുള്ള ആരോഗ്യപ്രവർത്തകർക്കു കഴിഞ്ഞത് കേരളത്തിന്റെ വിജയവഴികളിലെ നാഴികക്കല്ലായിരുന്നു. കൊറോണക്ക് കേരളത്തിലെ ജനങ്ങളെ നശിപ്പിക്കാൻ കഴിയില്ലെന്ന ധാരണയിൽ ആശ്വസിക്കുമ്പോഴായിരുന്നു കേരളത്തിലേക്ക് കോറോണയുടെ രണ്ടാം തിരിച്ചു വരവ്. സമൂഹവ്യാപനത്തിന്റെ സാഹചര്യം നിലനിക്കുമ്പോഴും അതീവ സുരക്ഷയുടെയും, ജാഗ്രതയോടെയും കേരള സർക്കാർ കേരളത്തിലെ സാഹചര്യം മനസ്സിലാക്കി കൊറോണയുമായുള്ള പോർക്കളത്തിലിറങ്ങി. ഇതിനിടയിൽ തന്നെ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും കൊറോണയുടെ സാന്നിധ്യം രേഖപ്പെടുത്തി. തുടർന്ന് ഇന്ത്യയുടേയും ഇന്ത്യൻജനതയുടെയും ജീവന് മുൻതൂക്കം നൽകി കേന്ദ്രസർക്കാർ മാർച്ച് 24ന് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കുന്നു. പിന്നെയുള്ള നാളുകൾ മലയാളനാടുകളിൽഉൾപ്പെടെ കരുതലിന്റെ കാലമായിരുന്നു. ജനജീവിതം സുരക്ഷിതമാക്കാൻ പോലീസ് സന്നാഹം രാപ്പകലില്ലാതെ പേമാരിയിലും തീവ്രവേനലിലും വഴിയോരങ്ങളിൽ കരുതലിന്റെ തണലേകി. ഓരോ ദിവസംതോറും ഉയർന്നുകൊണ്ടിരിക്കുന്ന രോഗികളുടെ ജീവനായി, സ്വന്തം ജീവൻപോലും പണയംവച്ച ആരോഗ്യപ്രവർത്തകർ, കോവിഡ് +ve ആയവർക്ക് കരുതലും കാവലുമായി. സ്വന്തം ജീവൻപോലും മറന്ന് ആരോഗ്യപ്രവർത്തകരും കാവൽപടകളും രാപകലില്ലാതെ വിശപ്പും ദാഹവും മറന്നു ഉറക്കവും വെടിഞ്ഞു കഠിനാധ്വാനം നടത്തി. ദിനംപ്രതി ഉയർന്നുകൊണ്ടിരുന്ന കോവിഡ് രോഗികൾ ലോകത്തിനു മുന്നിൽ ചോദ്യചിന്ഹമായിരുന്നു. ഓരോ രാജ്യങ്ങളുടെയും ഇടപെടലിന്റെ ഫലമായി പതിനായിരക്കണക്കിന് രോഗികളുടെ ജീവന് നഷ്ടമാവുകയും നിലനിർത്തപ്പെടുകയും ചെയ്തു. ആശങ്കയല്ല കരുതലാണ് വേണ്ടതെന്ന മുന്കരുതലിലൂടെ കേരളത്തിലെ ജനങ്ങളിൽ രോഗികളുടെ എണ്ണത്തിൽ കുറവും രോഗമുക്തരുടെ എണ്ണത്തിൽ വർധനവും നിലനിർത്തി. ലോക്ക്ഡൗൺ കാലഘട്ടവും, സഞ്ചാരനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും, സഞ്ചാരകേന്ദ്രങ്ങളേർപ്പെടുത്തിയ വിലക്കുകളും ആദ്യഘട്ടത്തിൽ ജനങളുടെ ഇടയിൽ തികഞ്ഞാ ആശങ്ക കൊണ്ടുവന്നു. കോവിഡ് ന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ആദ്യ മരണം കേരളജനതയെ കൂടുതൽ ബോധവാന്മാരാക്കി. തുടർന്നു ഓരോദിവസം കൂടുംതോറും ജനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ കോവിടെനെയും, അതുമൂലമുണ്ടായ സങ്കടകരമായ മറ്റുരാജ്യങ്ങളുടെ അവസ്ഥാകളെയും കുറിച്ച് തിരിച്ചറിഞ്ഞു. കുടുമ്പത്തിനും കുട്ടികൾക്കും ഒപ്പം നിൽക്കാനും സമയം ചിലവഴിക്കാനും ആഗ്രഹിച്ച ജനങ്ങൾക്ക് അതുനുള്ള അവസരംകൂടിയായിരുന്നു കൊറോണയുടെ കാലഘട്ടം. കോവിഡ് കാലത്തു പട്ടിണി പിന്തുടർന്ന ജനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെയും കേരളസർക്കാരിന്റേയും അലിവിന്റെ കൈകൾ വിശപ്പകറ്റി. സൗജന്യ റേഷൻ, ഭാഷ്യകിറ്റുകളും നൽകുന്നതിലൂടെ വീണ്ടും കേരളസർക്കാർ മനുഷ്യമനസ്സ് കീഴടക്കി. ഈ ദുർഘട നിമിഷത്തിലൂടെ കടന്നുപോകുമ്പോഴും ക്രൂരതകാണിച്ച അയാൾ സംസ്ഥാനങ്ങളോട് പൊറുത്തും, ബ്രിട്ടീഷ് പൗരന് രോഗമുക്തിനൽകിയും കേരളം മികവിന്റെ കാര്യത്തിൽ മുൻപന്തിയിൽ എത്തി. ജാതിഭേദമന്യേ മാനവജനത ഓരോദിവസവും കരുതലോടെ മുന്നോട്ടുനീങ്ങി. ആൾക്കൂട്ടത്തിലൂടെയുള്ള രോഗവ്യാപനം വലിയൊരുവെല്ലുവിളിതന്നെയായിരുന്നു. കല്യാണങ്ങളിലും മരണത്തിലും അതുപോലുള്ള ചടങ്ങുകളും ലളിതമാക്കാൻ ഓരോരുത്തരും നിര്ബന്ധിതരായി. ഘട്ടംഘട്ടമായ കരുത്തലിലൂടെ ലഭിച്ച രണ്ടു ഗ്രീൻ സോണുകളും വിപരീതസാഹചര്യത്തിൽ റെഡ് സോണുകളായി മാറ്റപ്പെട്ടു. കുറഞ്ഞും കൂടിയും നിൽക്കുന്ന രോഗികൾ ദിവസംതോറും രോഗമുക്തരാകാൻ തുടങ്ങിയത് ആശ്വാസമേകിയകാരണങ്ങളായി. ചെറുതും വലുതുമായ സമ്പാദ്യങ്ങളും, വിഷു കൈനീട്ടങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിലേക്കു നൽകി മുതിർന്നവരെപോലെതന്നെ കുട്ടികളും മാതൃകയായി. ചികിത്സാചിലവിനായി ഒരു രോഗിയെപോലും ബുദ്ധിമുട്ടിക്കാതെ ലോകരാജ്യങ്ങളിൽ നിന്നും കേരളസർക്കാർ പുതിയൊരു മാതൃകയായി. ഓരോ രോഗിയുടെയും രോഗമുക്തി ഒരമ്മ കുഞ്ഞിന് ജന്മംനൽകുംപോലെ ആരോഗ്യപ്രവർത്തകർ പുതിയൊരു ജീവൻനൽകി. അപ്രതീക്ഷിതമായ ലോക്ക്ഡൗൺ പ്രഖ്യാപനത്തിന്റെ സാഹചര്യത്തിൽ കുടിങ്ങിപോയവരിൽ പ്രധാനികൾ പ്രവാസികൾ ആയിരുന്നു. ഇന്ത്യയെപ്പോലെ ഗൾഫ് രാജ്യങ്ങളിലും കോവിഡ് പടർന്നുപിടിച്ചതു പ്രവാസികളെപോലെ അവരുടെ കുടുമ്പത്തെയും സങ്കടത്തിലാക്കി. ആഭ്യന്തര അന്തർദേശിയ വിമാനങ്ങൾ നിർത്തിവച്ചത് യാത്രകളിലെ വിലക്കുകളും ഒരു ചോദ്യംതന്നെയായിരുന്നു. എത്രയും വേഗം നാട്ടിലെത്താൻ പ്രവാസികളും കുടുംബങ്ങളും ഒരുപോലെ ആഗ്രഹിച്ചു. പ്രവാസികളെപോലെതന്നെ ആശങ്കയിൽപെട്ടവർ വേറെയും ഉണ്ട്. ഹ്രസ്വകാലാവശ്യങ്ങൾക്കായി മറ്റുരാജ്യങ്ങളിലേക്കു പോയവർ, ജോലിക്കാവിശ്യങ്ങൾക്കായ്....... തുടങ്ങി വലുതും ചെറുതുമായ ആവിശ്യങ്ങൾക്കായി രാജ്യാതിർത്തികടന്നവർക്കും ഇതൊരു വെല്ലുവിളിതന്നെയായിരുന്നു. ലോക്ഡൗൺ മൂലം പരീക്ഷകൾ മാറ്റിവയ്ക്കപ്പെട്ടതും, അവധികാല ക്ലാസുകളിൽ ഇടിവുവന്നതും പുതിയഅധ്യയനവർഷം നീട്ടിവയ്ക്കപ്പെട്ടതും കുട്ടികളിൽ പുതിയൊരുതിരിതെളിയിച്ചു. സ്വതന്ത്രമായിസഞ്ചരിച്ച ജനങ്ങളുടെഇടയിൽ അവരിലൊരാളായി മാറിയ മറ്റൊരാളാണ് മാസ്കുകൾ. മാസ്ക് ധരിച്ചും, കൈയും,മുഖവും കഴുകിയും, സാനിറ്ററൈസറുകൾ ഉപയോഗിച്ചും, വീട്ടിലിരുന്നും ഒരുദിവസം കഴിയുംതോറും രോഗവ്യാപനം ഇല്ലാതാക്കാൻ ഓരോരുത്തരും പരിശ്രമിച്ചു. മഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി കോവി ഡുമായി മുഖാമുഖം പൊരുതിയ ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർക്കും ആരോഗ്യമന്ത്രിയുടെ കീഴിൽ പ്രവർത്തിച്ച ആരോഗ്യപ്രവർത്തകർക്കും, കണ്ണിമവെട്ടാതെ രോഗവ്യാപനംതടയുന്നതിരക്കിൽ സ്വന്തം ജീവനെയും കുടുംബത്തെയും വകവയ്ക്കാതെ കേരളജനതയുടെ സുരക്ഷക്കുവേണ്ടി പൊരുതുന്ന കേരളാപോലീസ് ഉദ്യോഗസ്ഥാർക്കും കോവിഡ് നെതിരെ പോരാടിയ ചെറുതും വലുതുമായ പോരാളികൾക്കും, കേരളജനതയുടെ പ്രതീകമായി ഈ അവസരത്തിൽ ഞാൻ നന്ദി രേഖപെടുത്തുന്നു. ഓഖിയെയും, പ്രളയത്തെയും, നിപയെയും പൊരുതിത്തോൽപ്പിച്ച കേരളജനത, തൂണുപിളർന്നു പ്രഹ്ലാദനെ രക്ഷിക്കാനെത്തിയ നരസിംഹത്തെപോലെ ചുവപ്പണിഞ്ഞു നിൽക്കുന്ന കേരളത്തിന്റെ മുഖമൂടിയെ വലിച്ചുകീറി, ഹരിതാഭയുടെ പച്ചനിറം ഉയർന്നു വരുമെന്ന പ്രതീക്ഷയോടെ ഓരോ പുൽക്കൊടിക്കും നന്ദി രേഖപ്പെടുത്തി അവസാനിപ്പിക്കുന്നു. Break the chain ----- Stay home stay safe
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം |