പരിസരശുചിത്വം
ശുചിത്വം നമ്മുടെ ജീവിതത്തിന് അനിവാര്യമാണ് .ശുചിത്വമുള്ളിടത്തു രോഗങ്ങൾ ഉണ്ടാകില്ല . നമ്മുടെ ലോകത്തിൽ ഇപ്പോൾ ശുചിത്വം ഇല്ലാതാകുകയാണ് . അത് നമുക്ക് മാറ്റണം .ശുചിത്വം നാം ഓരോ കുട്ടികളിൽ നിന്നും തുടങ്ങണം. നമ്മുടെ വീടുകളിൽ നിന്നും തുടങ്ങുന്ന ശുചിത്വം നമ്മുടെ രാജ്യമൊട്ടാകെ പകർത്തുവാൻ കഴിയും . നമ്മുടെ വീടുകളിലും റോഡുകളിലും പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും നിക്ഷേപിക്കാതിരിക്കുക . നമ്മുടെ ശരീരാവയവങ്ങൾ ശുചിയായി സൂക്ഷിക്കുന്നതിലൂടെ ശുചിത്വത്തിന്റെ ഒന്നാം ഘട്ടം നാം പൂർത്തിയാക്കുകയാണ് . എല്ലാവരും ശുചിത്വം പാലിക്കുക .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|