നിഴലുകളെ..........
നീ എന്നെ
ബന്ധങ്ങളറുത്ത്
നീന്തുവാൻ പഠിപ്പിക്കുന്നു
നിദ്രകൾക്കും സ്വപ്നങ്ങൾക്കും
ഞാൻ അന്യനാകുന്നു
എന്റെ സ്മരണകൾ ഏതോ
വലനെയ്തു കൂട്ടിയ
ചിലന്തികളെ
തേടിപോകുന്നു.......
എപ്പോഴും പുറന്തള്ളപ്പെടാവുന്ന
അന്യന്റെ സൗഹൃദം
കൈയിൽ കരുതുന്നു
നിഴലുകളെ.....
വെറുതെ അറിഞ്ഞോ
അറിയാതെയോ
നിന്നെയും.