പനിച്ചു വിറച്ചു നമ്മുടെ ലോകം
വെള്ളപ്പുതപ്പ് മൂടുകയായ്
മരണത്തിൻ ചിറകിൽ കീഴടങ്ങാതെ
ഒത്തൊരുമയായ് നേരിടാം
ഭാരതമൊന്നിച്ചൊരുമിച്ചൊന്നായ്
Social distance പാലിക്കാം
വീട്ടിലിരിക്കാം സുരക്ഷിതരാകാം
മഹാമാരിയെ തോൽപ്പിക്കാം
മൂന്നാം ലോക മഹായുദ്ധം
എന്നു പറഞ്ഞാൽ മതിയാവും
മാനുഷരെല്ലാം ഒറ്റക്കെട്ടായ്
ഇതിനെ ചെറുത്ത് നിൽക്കേണം
അകലം അരികെ കൈകൾ കഴുകൂ
മഹാമാരിയെ തോൽപ്പിക്കാം
മാസ്കും സോപ്പും കൈയൊഴിയാതെ
മഹാമാരിയെ തോൽപ്പിക്കാം
വിഷുക്കാലത്തെ മഞ്ഞക്കൊടികൾ
ഒന്നും തന്നെ പാറുന്നില്ല
വൈറസിന്റെ വെള്ളപ്പുതപ്പ്
ലോകത്താകെ പറക്കുന്നു