ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കടപ്പൂർ/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
കുറ്റാലം എന്ന ഗ്രാമത്തിന്റെ വടക്കേ അറ്റത്തുള്ള മൊട്ട കുന്നിന്റെ അടിവാരത്തിൽ ഉള്ള ഒരു ചെറിയ കുടിലിലാണ് സേതുരാമൻ എന്ന പാവപ്പെട്ട കർഷകൻ താമസിച്ചിരുന്നത്. അയാളുടെ ഭാര്യ നേരത്തെ മരിച്ചിരുന്നു. അയാൾക്ക് ആകെ കൂടി ഒരു മക്കളാണ് ഉണ്ടായിരുന്നത്. അവളുടെ പേര് അനു എന്നായിരുന്നു. അമ്മ ഇല്ലാത്തതിന്റെ വിഷമം അവൾ അനുഭവിച്ചിട്ടില്ലായിരുന്നു. തന്റെ അച്ഛനെ പോലെ അനുവും നല്ല വൃത്തിയുള്ള കുട്ടിയായിരുന്നു. സ്കൂളിൽ അവൾക്ക് കൂട്ടുകാരികളായി ആരുമുണ്ടായിരുന്നില്ല. കാരണം, അവൾ ക്ലാസിലെ ബഹു മിടുക്കിയായിരുന്നു. ഇതിൽ അസൂയാലുക്കൾ ആയിരുന്നു മറ്റുള്ളവർ. മാത്രമല്ല അവളുടെ ശുചിത്വം ആർക്കും അത്ര രസിച്ചിരുന്നുമില്ല. അനുവിന്റെ സഹപാഠികളിൽ ഏറ്റവും അസൂയ മാളുവിന് ആയിരുന്നു. സ്കൂളിലെ ഓരോ ഇടവേളയിക്കും അനു കൈയും കാലും സോപ്പിട്ട് കഴുകുകമായിരുന്നു. പക്ഷേ മാളുവിന് കൂട്ടരും ഇങ്ങനെ ഒന്നും ചെയ്തിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം മാളു സ്കൂളിൽ പോകുവാൻ ഇറങ്ങിയ സമയത്ത് അവൾക്ക് കലശലായ വയറുവേദന ഉണ്ടായി. അവൾ അന്ന് ഒന്നും പ്രത്യേകിച്ച് കഴിച്ചിരുന്നില്ല. അന്ന് മാളുവും അമ്മയും ആശുപത്രിയിൽ പോയതുകൊണ്ട് അവൾക്ക് അന്ന് സ്കൂളിൽ വരാൻ സാധിച്ചില്ല. ഡോക്ടർ മാളു വിനോട് പറഞ്ഞു:" എല്ലാ ദിവസവും കൈ കഴുകിയിട്ടേ ഭക്ഷണം കഴിക്കാവൂ". ഇത് പറഞ്ഞുനിർത്തി ഡോക്ടറിനോട് മാളുവിന്റെ അമ്മ പറഞ്ഞത് ഇതായിരുന്നു " കളിച്ചു കഴിഞ്ഞാൽ കൈകഴുകാതെ ഭക്ഷണം കഴിക്കാൻ വരും. മണ്ണിലാണ് കളിക്കുന്നത്. വെള്ളത്തിൽ ചുമ്മാതെ ഒന്ന് കൈ കാണിക്കും അത്രമാത്രം". അമ്മയും ഡോക്ടറും മാളുവിന് അന്ന് കുറെ ഉപദേശിക്കുകയും വഴക്കു പറയുകയും ചെയ്തു. ആശുപത്രിയിൽ നിന്ന് വീട്ടിൽ എത്തിയപ്പോൾ അവളുടെ മനസ്സ് നിറയെ അനു ആയിരുന്നു. കാരണം, അനു ഓരോ ഇന്റർവെല്ലിനും കൈ കഴുകുന്നത് കണ്ട് താൻ കളിയാക്കിയിട്ടുണ്ട്. അവളോട് എത്ര വലിയ തെറ്റാണ് ചെയ്തത്. എന്നെപ്പോലെയല്ല, എല്ലാദിവസവും സ്കൂളിൽ വരും, അവൾക്ക് ഒരു അസുഖവും ഇല്ല. പക്ഷേ, ഞാൻ ദിവസം സ്കൂളിൽ പോകാറില്ല. കാരണം, എന്റെ ശുചിത്വമില്ലായ്മയാണ്. എനിക്കെന്നും അസുഖമാണ്. ഇതൊക്കെ ഓർത്തപ്പോൾ മാളുവിനെ കണ്ണുനിറഞ്ഞു. പിറ്റേന്ന് മാളു സ്കൂളിൽ വന്നത് ഒരു സോപ്പും കൊണ്ടാണ്. അവൾ ആദ്യം സ്കൂളിൽ വന്നപ്പോൾ അനുവിനോട് എല്ലാത്തിനും മാപ്പ് ചോദിച്ചു. അനു പറഞ്ഞു : "ഇത് നീ ഇനി ആവർത്തിക്കാതെ ഇരുന്നാൽ മാത്രം മതി. എന്നും സോപ്പ് ഉപയോഗിച്ച് കൈ കഴുകണം വൃത്തിയോടെ നടക്കണം. ഇല്ലെങ്കിൽ പകർച്ചവ്യാധി രോഗങ്ങൾ ഉണ്ടാകും. അതിനാൽ നമ്മൾ എന്നും എപ്പോഴും ശുചിയായിരിക്കണം." അനുവിന് ഈ വാക്കുകളിൽ നിന്നാണ് അന്ന് മാളുവിന് ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലായത്. അന്നുമുതൽ മാളുവും അനുവിനെ പോലെയായി..
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |