എവിടെ എൻ പുഴകൾ എവിടെ എൻ
വഴികൾ എവിടെ എൻ നാട്ടിൻ
പുറങ്ങൾ ? കാറ്റൻ കുസൃതികൾ
നാദമായ് കേൾക്കുന്ന കാടിൻ അരുവികൾ എങ്ങുപോയീ ?
മൂവാണ്ടൻ മാവിലെ ചക്കര മാങ്ങകൾ
ആകാശദേവത കൊണ്ടുപോയോ ?
പലവഴി ഒഴുകുന്ന പുഴയുടെ ഓളങ്ങൾ
കണ്ണാരം പൊത്തിക്കളിക്കുന്നുവോ ?
ഇളവെയിൽ നേരത്ത് ഉല്ലസിച്ചാടുന്ന
കന്നിനെൽപ്പാടങ്ങൾ എങ്ങുപോയി ?
തന്നനം താനനം പാടിത്തളർന്നൊരീ
കാർഷിക ജനതയോ എങ്ങുപോയി ?
അമ്മതൻ താരാട്ടുപാട്ടിന്റെ
ഈണങ്ങൾ ഭൂതങ്ങൾ വന്നു
കവർന്നെടുത്തോ ? കുട്ടിക്കുറുൻ്പിന്
പിന്തുണയേകുന്ന മുത്തശ്ശിസംഗീതം എങ്ങുപോയി ?
തെച്ചി, മന്ദാരം, തുളസിക്കതിർ നുള്ളാൻ
കുട്ടിക്കുറുന്പുകൾ മടിക്കുന്നുവോ ?
നീരറ്റുവറ്റിവരണ്ട കുഞ്ഞരുവികൾ
നീറുന്ന ചിത്രമായ് മാറുന്നുവോ
ശുദ്ധനീരിൻ ഉറവിടമായൊരു കുന്നിൻ
ചരിവുകൾ എങ്ങുപോയി ?
കാട്ടുമൃഗങ്ങൾ കലപിലകൂട്ടുന്ന
കാടിന്റെ സൗന്ദര്യം എങ്ങുപോയി ?
അണ്ണാറക്കണ്ണനും കാവതിക്കാക്കയും
കൂടുകൂട്ടുന്ന മരങ്ങളെവിടെ ? കളകള
നാദം പാടിപ്പഠിപ്പിച്ച നീരിൻ ഉറവിടം
എങ്ങുപോയി ?
പൂക്കൾ തോറും പാറിപ്പറക്കുന്ന
പൂന്പാറ്റക്കൂട്ടങ്ങൾ എങ്ങുപോയി ?
മാനത്ത് വർണ്ണക്കാഴ്ച്ച പരത്തുന്ന
മഴവില്ലിൻ വർണ്ണങ്ങൾ എങ്ങുപോയി ?
പാതിരാ നേരത്ത് നുറുങ്ങു
വെളിച്ചമായ് പാറിപ്പറക്കും പ്രകാശമേ
നീ.... മനുഷ്യമനസ്സിലെ ഇരുട്ടിൻ
അതീതമാമൊരു പൊൻവെളിച്ചം നീ പകരുകില്ലെ...
ഒരു നന്മ വെളിച്ചം നീ പകരുകില്ലേ .....