കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സയൻസ് ക്ലബ്ബ്/2023-24
എൽഇഡി ബൾബ് വർക്ക്ഷോപ്പ്
എൽഇഡി ബൾബ് വർക്ക്ഷോപ്പ് school science club. ൻ്റെ നേതൃത്യത്തിൽ eഎൽഇഡി നടന്നു . ദേശീയ തൊഴിൽ നൈപുണി ചട്ടക്കൂട് (എൻ എസ് ക്യു എഫ്) പരിഗണിച്ച് പത്താംതരത്തിലെ ഒന്നാം പാഠത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഭാഗമാണ് എൽഇഡി ബൾബിന്റെ നിർമ്മാണം, കേടുപാടുകൾ തീർക്കൽ, പുനരുപയോഗം, സംസ്കരണം എന്ന ഭാഗം .ഇത് പത്തിലെ കുട്ടികൾക്ക് പ്രാക്ടിക്കലായി ചെയ്യിക്കുകയും അത് മികച്ച രീതിയിൽ സ്വായത്തമാക്കിയ കുട്ടികളെ ഉപയോഗിച്ചുകൊണ്ട് 8, 9 ക്ലാസുകളിലെ കുട്ടികൾക്ക് അത് പരിചയപ്പെടുത്തുകയും ആണ് ഉദ്ദേശിക്കുന്നത് .വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സ് 14-07-2023
OISCA INTERNATIONAL SOUTH INDIAN CHAPTER ന്റെ ആഭിമുഖ്യത്തിൽ കർണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.14/7/2023 വെള്ളി 11 am നു നടന്ന പരിപാടിയിൽ ക്ലാസ്സ് നയിച്ചത് ദശാ ബ്ദങ്ങളായി OISCA യുടെ സജീവ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രൊഫസർ കെ സുരേഷ് ബാബു സർ ആണ്.ശ്രീമതി കെ. വി നിഷ ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു. ഹെഡ്മിസ്ട്രെസ്സ് ആർ ലത ടീച്ചർ പരിപാടി ഉദ്ഘാ ടനം ചെയ്യുകയും സ്കൂൾ മാനേജർ അധ്യക്ഷസ്ഥാനം അലങ്കരിക്കുകയും ചെയ്തു.പ്രിൻസിപ്പൽ വി കെ രാജേഷ് സർ, OISCA പാലക്കാട് ചാപ്റ്റർ ഭാരവാഹി ശ്രീ ബാലകൃഷ്ണൻ സ്കൂളിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ആശംസകൾ നൽകി. പാ രിസ്ഥിതിക പ്രശ്നങ്ങൾ അവയുടെ പരിഹാരത്തിനു നമുക്കെന്തു ചെയ്യാനാകും തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്ത സുരേഷ് ബാബു സർ ന്റെ ക്ലാസ്സ് കുട്ടികൾക്ക് പ്രചോദ നകരമായിരു ന്നു. അദ്ദേഹം കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു. വിദ്യാലയ അംങ്ക ണത്തിൽ ഏവരുടെയും സാന്നിധ്യത്തിൽ കുട്ടികൾ വൃക്ഷതൈകൾ നട്ടു.മരങ്ങളില്ലാതെ നാമില്ല എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുന്ന സുരേഷ് ബാബു സാറിനും OISCA സംഘടനക്കും KHSS ന്റെ അഭിവാദ്യങ്ങൾ.
ജലപരിശോധന ക്യാമ്പ്
സ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2023 നവംബർ 3 നു കുട്ടികൾക്കായി ജലപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ഇതിനായി 200 ഓളം സാമ്പിളുകൾ കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും ആയി ശേഖരിച്ചു. വാട്ടർ അതോറിറ്റിയിൽ നിന്നുള്ള ആളുകൾ എത്തി ഇരുപതോളം കുട്ടികൾക്ക് ജലത്തിന്റെ പി എച്ച്,ഗാഡത അടങ്ങിയിരിക്കുന്ന ധാതുക്കൾ, കലങ്ങിയതാണോ അല്ലയോ എന്നിവ പരിശോധിക്കുന്ന രീതി കാണിച്ചുകൊടുത്തു. കുട്ടികൾ പരിശോധക കിറ്റ് ഉപയോഗിച്ച് ജലത്തിന്റെ ഗുണനിലവാരം വിലയിരുത്തി.
ശാസ്ത്രോത്സവ പ്രവർത്തനങ്ങൾ
ശാസ്ത്രോത്സവ പ്രവർത്തനങ്ങൾ 🌟2023-24 അധ്യയ നവർഷത്തെ സബ്ജില്ല ശാസ്ത്രോത്സവത്തിൽ കർണകയമ്മൻ HS ലെ വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്തു. സ്കൂൾ ശാസ്ത്രമാഗസിൻ സയൻസ് സ്പ്ളാഷ് മൂന്നാം സ്ഥാനം നേടി. കാലാവസ്ഥ വ്യതിയാനവും ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ വിവേക് കെ , നിതിൻ കൃഷ്ണ വി എന്നിവർ അവതരിപ്പിച്ച അന്വേഷണാത്മക പ്രോജക്ട് A ഗ്രേഡ് കരസ്ഥമാക്കി. ഹരിപ്രസാദ് ആർ , അദ്വൈത് കൃഷ്ണ കെ എന്നിവർ ട്രീ ലിഫ്റ്റർ എന്ന വർക്കിംഗ് മോഡൽ അവതരിപ്പിച്ചു. ഫാത്തിമത്ത് ഷബീബ എസ് ,ലിജിത യു എന്നിവർ ഗ്രീൻ സിറ്റി എന്ന സ്റ്റിൽ മോഡലും ശ്രീജിത്ത് ആർ , യദു കൃഷ്ണൻ ആർ എന്നിവർ ഇപ്രൊ വൈസ്ഡ് എക്സ്പിരിമെന്റ്സും അവതരിപ്പിച്ചു. സഞ്ജയ് എം ക്വിസ് മത്സരത്തിലുംശ്വേത എസ് ടാലന്റ് സെർച്ച് എക്സാമിനേഷനിലും പങ്കെടുത്തു. കാർത്തിക സി വി രാമൻ ഉപന്യാസം മത്സരത്തിലും പങ്കെടുത്തു.ശാസ്ത്രോത്സവ പ്രവർത്തനങ്ങൾ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിൽ വളരെ സഹായകമായി.