വായനശാല എന്നാൽ വായനയ്ക്കു വേണ്ടിയുള്ള ശാല എന്നല്ല അറിവിന്റെ  വളർച്ചയിലേക്കുള്ള വഴികാട്ടിയും കൂടിയാണ്. ഒരു വായനശാല എന്നത് ഒരു സമൂഹത്തിന്റെ ജീവനാഡിയാണ്. അതിന്റെ സിരകളാണ് പുസ്തകങ്ങൾ. അതിനാൽ  പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ക്രിസ്ത് രാജ് സ്കൂളിൽ ഉണ്ട്. 19,950 പുസ്തകങ്ങൾ പല റാക്കുകളിലായി സൂക്ഷിച്ചിട്ടുണ്ട്. ശ്രീമതി സമെന്താ ജോയ് ആണ് ഗ്രന്ഥശാല ചുമതലകൾ വഹിക്കുന്നത്. പുസ്തകങ്ങൾ അതിന്റെതായ ക്രമത്തിൽ വളരെ ചിട്ടയായി റാക്കുകളിൽ അടുക്കിവെച്ചിരിക്കുന്നു.

  • മലയാള കവിതകൾ
  • മലയാള സാഹിത്യം
  • മലയാള കഥകൾ
  • മലയാള നാടകം
  • മലയാളം നോവൽ
  • ജീവചരിത്രം
  • ഹിന്ദി സാഹിത്യം
  • ഇംഗ്ലീഷ് കഥകൾ
  • ഇംഗ്ലീഷ് കവിതകൾ
  • ഇംഗ്ലീഷ് നാടകം
  • ഇംഗ്ലീഷ് സാഹിത്യം
  • ഇംഗ്ലീഷ് നോവൽ
  • സസ്യ ശാസ്ത്രം
  • ജ്യോതിശ്ശാസ്ത്രം
  • ജന്തുശാസ്ത്രം
  • രസതന്ത്രം
  • മനഃശാസ്ത്രം
  • വൈദ്യശാസ്ത്രം
  • യന്ത്രശാസ്ത്രം & സാങ്കേതികവിദ്യ
  • ചരിത്രം
  • കുട്ടികളുടെ നോവൽ

എന്നിങ്ങനെ പുസ്തങ്ങളെ തിരിച്ചിരിക്കുന്നു.