ക്രസന്റ് എൽ.പി. സ്കൂൾ പനമരം/അക്ഷരവൃക്ഷം/കോറോണക്കാലം

കൊറോണക്കാലം

കൊറോണ എന്ന മഹാമാരി 2019 ഡിസംബറിൽ ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് നിന്നാണ് ഈ വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. ഇന്ന് ലോകത്ത് ഒരു ലക്ഷത്തിലധികം ആളുകൾ ഈ വൈറസ് ബാധിച്ച് മരിക്കുകയും 20 ലക്ഷത്തിന് മേലെ ആളുകൾക്ക് ഇത് പിടിപെടുകയും ചെയ്തു. മനുഷ്യന്റെ തെറ്റായ ജീവിതരീതിയുടേയും പ്രകൃതിയെ അതിരു കവിഞ്ഞ് ചൂഷണം ചെയ്തതിന്റെയും ഫലമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. എല്ലാ രാജ്യങ്ങളും അവരുടെ എല്ലാ ദൈനംദിന പ്രവർത്തനങ്ങളും നിർത്തിവെച്ച് ഇപ്പോൾ ഈ വൈറസുമായുള്ള പോരാട്ടത്തിലാണ്. വിജയിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കാം. ഇനിയുള്ള കാലത്തെങ്കിലും പ്രകൃതിയെ അതിന് ഇണങ്ങുന്ന രൂപത്തിൽ ഉപയോഗിക്കാൻ നമുക്ക് കഴിയണം. ഈ പ്രത്യേക സാഹചര്യത്തിൽ നമുക്ക് നിർദ്ദേശങ്ങൾ പാലിക്കാം. വീട്ടിലിരിക്കുക, സൗഹൃദം പുലർത്തുക.

ജുന്ന ഫാത്തിമ
3എ ക്രസൻറ് പബ്ലിക് എൽ പി സ്കൂൾ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം