ഒറ്റക്കിരുന്നപ്പോളെന്റെയുള്ളിൽ,
ഒരുപാടോർമ്മകളോടിയെത്തി.
അച്ഛനെ കുറിച്ചാണെനിക്ക്,
ഓർത്തിരിക്കാനേറെയിഷ്ടം.
ആരും തരാത്തൊരു കൊച്ചുടുപ്പും
സ്വർണ്ണ മുടിയുള്ള പാവപെണ്ണും
അച്ഛനെനിക്കായ് വാങ്ങിത്തന്നു.
പിച്ച നടക്കുന്ന നേരത്തായ്,
ഇത്തിരി പോന്നൊരു കുഞ്ഞു കവിൾ.
ഒത്തിരി ഒത്തിരി ചുംബിച്ചും,
വാവാവേ വാവവോ... പാടി
നടന്നു നടന്നുയെൻ അച്ഛൻ.
ഇനിയൊരു ജന്മമുണ്ടെങ്കിൽ
എനിക്കെന്റെ അച്ഛൻ മോളായി ജനിച്ചിടേണം .....
എനിക്കെന്റെ അച്ഛൻ മോളായി ജനിച്ചിടേണം .................