കോഴിക്കോട് എസ്സ്.കെ.വി.യു.പി.എസ്സ്/ഭൗതികസൗകര്യങ്ങൾ

രണ്ട് ഇരുനില കെട്ടിടങ്ങളിലായി 10 ക്ലാസ് റൂമുകളും,ആറ് ക്ലാസ് റൂമുകളുള്ള ഓടിട്ട കെട്ടിടവും,കമ്പ്യൂട്ടർ ലാബും,ഗണിത ലാബും,സയൻസ് ലാബും,ഓഫീസും സ്ഥിതി ചെയ്യുന്നു.ഇതിനോട് ചേർന്ന് ഒരു പാചകപ്പുരയും സ്റ്റോർറൂമും ഉണ്ട്.കുട്ടികൾക്ക് പ്രാഥമിക കൃത്യം നിർവഹിക്കുന്നതിനായി വെവ്വേറെ ശുചിമുറികളും,ഗേൾസ് ഫ്രണ്ടിലി ടോയിലറ്റും ഉണ്ട്.കുടിവെള്ള സൗകര്യത്തിനായി കുഴൽക്കിണറും ,ജലസംഭരണ ടാങ്കും ലഭ്യമാണ്. സ്കൂളിന് ചുറ്റുമതിലും,സ്കൂൾ കോമ്പൗണ്ടിനുള്ളിൽ സൈക്കിൾ ഷെഡും ഉണ്ട്.കരുനാഗപ്പള്ളി മുൻ MLA ശ്രീ.C.ദിവാകരൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ബസ് സൗകര്യവും സ്കൂളിനുണ്ട്.മനോഹരമായ ഒരു ജൈവവൈവിധ്യ ഉദ്ധ്യാനവും,പച്ചക്കറി കൃഷിത്തോട്ടവും ഉണ്ട്.1989 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ 2022 ൽ സ്കൂളിനായി കിണർ പണിതു നൽകുകയുണ്ടായി.സ്മാർട്ട് ക്ലാസ്സ് റൂമുകൾക്കായി SSK Fund അനുവദിച്ചിട്ടുണ്ട്.