കോഴിക്കോട് എസ്സ്.കെ.വി.യു.പി.എസ്സ്/അക്ഷരവൃക്ഷം/എൻെറ അവധിക്കൊറോണക്കാലത്ത്
എൻെറ അവധിക്കൊറോണക്കാലത്ത്
ഒരു ദിവസം രാവിലെ ഞാൻ ഉണർന്നു.ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ മൂകമായ അന്തരീക്ഷം.കിളികൾ ചിലക്കുന്നു.അപ്പോൾ ഉമ്മി എന്നെ വിളിച്ചു,ഞാൻ അടുക്കളയിലേക്ക് പോയി. ഉമ്മി പറഞ്ഞു ഇനി കുറേ നാൾ സ്കൂൾ ഇല്ല എന്ന്,ഞാൻ ഞെട്ടിപോയി.അപ്പോൾ ആണ് കൊറോണ എന്ന മഹാമാരിയുടെ അപകടം മനസ്സിലായത്.അങ്ങനെ എൻെറ കളിയും ചിരിയും എല്ലാം വീട്ടിനുള്ളിലായി.പുറത്തേക്ക നോക്കിയാൽ എൻെറ ചെടികളും ,മരങ്ങളും, പൂച്ചക്കുച്ചിയും മാത്രം. മീൻകിട്ടാത്തത്കൊണ്ടാവാംഅവൾകരഞ്ഞുകൊണ്ടേഇരുന്നു.ആഘോഷങ്ങളില്ല,ആരവങ്ങളില്ല, പള്ളിയില്ല,അമ്പലങ്ങളില്ല എല്ലാവരും വീടുകൾക്കുള്ളിൽ. സ്കൂൾ ഇല്ലാത്തതും കൂട്ടുകാരെ കാണത്തതിലും എനിക്ക് നല്ല വിഷമം തോന്നി.എങ്കിലും നമുക്ക് വേണ്ടിയും നാടിന് വേണ്ടിയും എല്ലവരുടെയും സുരക്ഷക്കായും ആവശ്യങ്ങൾക്ക് മാത്രം പുറത്ത് ഇറങ്ങിയും ഈ അവധിക്കാലം കഴിച്ച്കൂട്ടുന്നു നല്ല നാളെകൾ പുലരുന്നതും കാത്ത്..............
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |