ഒരു വസന്തോത്സവം തീർക്കാൻ
ഒരു തൈ നടുന്നു ഞാൻ.
മയങ്ങുന്ന പുഴകളെ വിളിച്ചുണർത്താം.
അകലെ പാടുന്ന കിളികളെയും
തേൻ നുകരുന്ന തുമ്പിയെയും
പാറിപ്പറക്കുന്ന ശലഭത്തെയും
എല്ലാരെയും എല്ലാരെയും വിളിച്ചുണർത്താം.
മധുര മാന്തോപ്പുകൾ മുക്കുറ്റി മുറ്റങ്ങൾ,
കറുക വരമ്പുകൾ വീണ്ടെടുക്കാം.
വേരുകൾ തമ്മിൽ പിണച്ചു പിടച്ചുകൊണ്ട്,
ഓരോ പുൽത്തുമ്പിലും പൂവുകൾ പാടുന്ന,
നാളെ വരാനായി കാത്തിരിക്കാം.