പരിസ്ഥിതി

പ്രകൃതിയുടെ നഗ്നമാം മേനിയിൽ
കണ്ണുകൾ തറച്ച നേരം
ഇന്നലെ കഴിഞ്ഞ മാതൃ-
ദിനത്തിൻ അവശിഷ്ടങ്ങൾ
ചിതറിക്കിടപ്പുണ്ട്
അടഞ്ഞ മുറിയിൽ..
നിർത്താതെ മുഴങ്ങുകയാണ്..
ഒരു പെണ്ണിന്റെ നിലവിളി..
കറുത്ത തോക്കുകൾ,
പുക തുപ്പുകയായ്..
തൃസന്ധ്യയുടെ-
ദൃശ്യ വിരുന്നിൽ..
മനം ത്രസിക്കുന്ന ട്രോളുകളിൽ,
നിരന്നിരിക്കയായ്, മരിച്ച പ്രേതങ്ങൾ..
വൃത്തിയാക്കാൻ ശ്രമിച്ചില്ല..
പരിസ്ഥിതി പിന്നെയും-
വിങ്ങി വിങ്ങി കരഞ്ഞൂ..
ഒരു നല്ല നാളെയുടെ
പുലരിക്കായ്...
 

ആദിത്യൻ. വി.
5 ബി കോറോം ദേവീസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത