ലോകമാകെ വിഴുങ്ങിടുന്നു..
കൊറോണയെന്ന ഭീകരൻ.
കൊറോണതൻ ഭീതിയിൽ,
വിറച്ചിടുന്നു ലോകരും.
തുരത്തണം തുരത്തണം,
നമ്മളീ കൊറോണയെ..
കരങ്ങൾ രണ്ടും ചേർന്നിടാതെ,
ഒരുമയോടെ നേരിടാം.. (2)
ഭയന്നിടാതെ നിന്നിടാം,
ചെറുത്തു നിന്നു നേരിടാം..
കൊറോണയെന്ന ഭീകരന്റെ,
കഥകഴിച്ച് മുന്നേറാം..
തളർന്നിടാതെ നിന്നിടാം,
പൊരുതി നേടി ജയിച്ചിടാം..
നാട്ടിൽ നിന്നും ഈ വിപത്ത്,
അകന്നിടും വരെ...
കൈകൾ നാം ഇടയ്ക്കിടെ..,
സോപ്പ് കൊണ്ട് കഴുകണം..
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും..,
കൈകളാലോ തുണികളാലോ-
മുഖം മറച്ച് ചെയ്യണം..
തുരത്തണം തുരത്തണം,
നമ്മളീ കൊറോണയെ..
കരുതലോടെ പൊരുതി നീങ്ങി..,
കൊന്നിടാം കൊറോണയെ..