കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/കരുതൽ
കരുതൽ
ഒരിടത്ത് ഒരു അമ്മയും മകനും താമസിച്ചിരുന്നു. അമ്മയുടെ പേര് രാധ എന്നും മകന്റെ പേര് രാമു എന്നും ആയിരുന്നു. സാമ്പത്തികമായി പിന്നാക്കമായിരുന്നു ഇവരുടെ കുടുംബം. നല്ല വായനക്കാരനായിരുന്നു രാമു. എല്ലാവരോടുമുള്ള നല്ല പെരുമാറ്റം അവനെ നാട്ടുകാരുടെ കണ്ണിലുണ്ണിയാക്കി തീർത്തു. വിദേശത്ത് പോയി ജോലി ചെയ്യുക എന്നത് അവന്റെ ഒരു സ്വപ്നമായിരുന്നു. അവൻ ആഗ്രഹിച്ചത് പോലെ വിദേശത്ത് നല്ലജോലി അവന് ലഭിക്കുകയും ചെയ്തു. അമ്മയ്ക്ക് മകനെയും മകന് അമ്മയെയും പിരിയാൻ പ്രയാസമായിരുന്നു. ഒരു നല്ല കാര്യത്തിനായതുകൊണ്ട് അമ്മ എതിരുനിന്നില്ല. അവൻ ജോലിചെയ്യുന്ന മോഖലയിൽ വളരെ പെട്ടെന്നുതന്നെ അവൻ പ്രസിദ്ധനായിത്തീർന്നു. ഇതറിഞ്ഞ് ആ അമ്മ അഭിമാനംകൊണ്ടു. ആയിടക്കാണ് ലോകത്തെയാകെ വിറപ്പിച്ചുകൊണ്ട് കൊറോണ എന്ന മഹാമാരി വന്നത്. അവൻ അമ്മയെ കുറിച്ച് ചിന്തിച്ചപ്പോൾ ഉറക്കമില്ലാതായി. ശ്രമിച്ചെങ്കിലും അവധി കിട്ടിയില്ല. ജോലിയേക്കാൾ വലുതാണ് അമ്മ എന്ന തോന്നൽ അവനിൽ വളർന്നുകൊണ്ടേയിരുന്നു. അടുത്ത ദിവസം ജോലി ഉപേക്ഷിച്ച് അവൻ നാട്ടിലേക്ക് വന്നു. മകനെ കണ്ടപ്പോൾ അമ്മയ്ക്ക് സന്തോഷം അടക്കാനായില്ല. ജോലി ഉപേക്ഷിച്ചു എന്ന് കേട്ടപ്പോൾ അമ്മയ്ക്ക് സങ്കടം വന്നു. ഈ സമയം ആകുമ്പോഴേക്കും നമ്മുടെ നാട്ടിലും ഈ മഹാമാരി എത്തിയിരുന്നു. അമ്മയും മകനും ഗവൺമെന്റ് പറഞ്ഞതുപോലെ നിന്ന് ദുരിതകാലം പിന്നിട്ടു. കുറച്ച് നാളുകൾക്ക് ശേഷമാണ് വിദേശത്തെ അവന്റെ കമ്പനിയുടെ ഉടമസ്ഥൻ വിവരങ്ങളെല്ലാം അറിയുന്നത്. അമ്മയോടുള്ള കരുതലിന്റെയും സ്നേഹത്തിന്റെയും കഥയറിഞ്ഞ അദ്ദേഹം രാമുവിന് ജോലി തിരിച്ച് നൽകുകയും അഭിനന്ദിക്കുകയും ചെയ്തു. ഒട്ടും വൈകാതെ രാമു അമ്മയെയും കൂട്ടി വിദേശത്തേക്ക് യാത്രയായി.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |