കോങ്ങാറ്റ എൽ പി എസ്/അക്ഷരവൃക്ഷം/അങ്ങനെ ഒരവധിക്കാലം

അങ്ങനെ ഒരവധിക്കാലം

പരീക്ഷ കഴിഞ്ഞ് ആഹ്ലാദത്തോടെ വരവേൽക്കുന്നതാണ് അവധിക്കാലം. എനിക്കും ഉണ്ടായിരുന്നു ആഗ്രഹങ്ങൾ. അമ്മയുടെ വീട്ടിൽ പോകണം, കൂട്ടുകാരോടൊത്ത് കളിക്കണം, സൈക്കിളിൽ യാത്ര ചെയ്യണം, ഊഞ്ഞാൽ ആടണം, വിഷുവിന് പടക്കം പൊട്ടിക്കണം അങ്ങനെ നിറയെ ആഗ്രഹങ്ങൾ. പിന്നെ കൊറോണ വൈറസ് എന്ന മഹാരോഗം നമ്മുടെ നാട്ടിൽ വന്നു. അതുകൊണ്ട് ഇത്തവണ പരീക്ഷ പോലും ഉണ്ടായിരുന്നില്ല. എന്നാൽ എൻറെ ആഗ്രഹങ്ങളെല്ലാം തകർന്നു പോയ അവധിക്കാലമായിരുന്ന് അത്. കൊറോണയെ പേടിച്ച് ആരും പുറത്തിറങ്ങാത്ത കാലം. കൂട്ടുകാരില്ലാത്ത ദിവസങ്ങൾ. വയലിൽ കെട്ടിയ ഊഞ്ഞാലിൽ ഞാൻ ഒറ്റയ്ക്കിരുന്നാടി. പുത്തനുടുപ്പില്ലാത്ത, പടക്കങ്ങളില്ലാത്ത വിഷുക്കാലം നമ്മുടെ മുന്നിലൂടെ കടന്നുപോയി. സ്കൂളുകൾ എന്ന് തുറക്കുമെന്നറിയില്ല. ആഹ്ലാദമില്ലാത്ത കാലമായി കഴിഞ്ഞു കൊളളുന്നു.

ഹൃതിക്ക് എം
3 കോങ്ങാറ്റ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം