കൊളവല്ലൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണയും ഭീതിയും
കൊറോണയും ഭീതിയും
ഈ നൂറ്റാണ്ടിൽ കണ്ട ഏറ്റവും മാരകമായ രോഗമായ കൊറോണ വൈറസ് (കോവിഡ് -19) ലോകജനതയെ ഭീതിയുടെ മുൾമുനയിൽ നിർത്തുകയാണ്. ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട വൈറസ് പല രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഈ മാരക വൈറസ് ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായി.കേരളത്തിൽ ആദ്യമായി വൈറസ് ബാധിച്ചത് തൃശ്ശൂർ ജില്ലയിലെ വിദ്യാർഥിനിക്കാണ്. ഈ വിദ്യാർത്ഥി ചൈനയിൽ നിന്ന് വന്നതാണ് എന്ന റിപ്പോർട്ടുണ്ട്.കേരളത്തിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് കാസർഗോഡ് ജില്ലയിലാണ്. കോവിഡിനെ നേരിടാൻ സർക്കാരും ജനങ്ങളും ശക്തമായ തയ്യാറെടുപ്പിലാണ്.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |