കൊട്ടക്കാനം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/വികൃതിക്കുട്ട൯
വികൃതിക്കുട്ടൻ
അപ്പുക്കുട്ടൻ മഹാവികൃതിയായിരുന്നു. അവന് ഒരു കാര്യത്തിലും തീരെ വൃത്തിയില്ലായിരുന്നു. ആഹാരം കഴിക്കാൻ നേരം കൈകഴുകാൻ പോലും അവന് മടിയായിരുന്നു. അച്ഛനും അമ്മയും അവനെ ഉപദേശിച്ചു മടുത്തു. അങ്ങനെയിരിക്കെ ഒരു ദിവസം ലോകത്താകെ ഒരു മഹാരോഗം പടരുന്നത് അവനും അറിഞ്ഞു. ആ രോഗത്തിനു മരുന്ന് ഒന്നും കണ്ടുപിടിച്ചിട്ടില്ല എന്ന് അവന്റെ അമ്മ പറഞ്ഞപ്പോൾ അവന ആകെ പേടിച്ചുപോയി. പക്ഷേ ശരീരം വൃത്തിയായി സൂക്ഷിക്കുകയും എല്ലാവരോടും കുറച്ച് അകലം പാലിക്കുകയും ചെയ്ത് രോഗം വരാതെ നോക്കാം എന്നും അവന് അമ്മ പറഞ്ഞുകൊടുത്തു. അന്ന് മുതൽ അവൻ കൈകൾ വൃത്തിയായി കഴുകാനും വൃത്തിയായി കുളിക്കാനും ഒക്കെ പഠിച്ചു.അതിനാൽ ആ മഹാരോഗം അവനെ തൊട്ടതേയില്ല. പിന്നീട് അവൻ നല്ല മിടുക്കനായി വളർന്നു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |