പരിസ്ഥിതി സ്നേഹം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു. പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിൽ ഗാന്ധിജയന്തി ദിനത്തിൽ ക്ലബ്ബ് അംഗങ്ങളും മറ്റു കുട്ടികളും ചേർന്ന് സ്കൂളിന്റെ പരിസരവും മറ്റും വൃത്തിയാക്കുന്ന പതിവ് ഇപ്പോഴും തുടരുന്നു. ബയോളജി അധ്യാപികയായ ശ്രീമതി. അനു.ആർ കൺവീനർ ആയി പ്രവർത്തിക്കുന്നു.