കെ വി യു പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/പകർച്ചവ്യാധികൾ ആവർത്തിക്കപ്പെടുന്നു
പകർച്ചവ്യാധികൾ ആവർത്തിക്കപ്പെടുന്നു
ശുചിത്വം ഇല്ലായ്മ പകർച്ച വ്യാധികൾ ആവർത്തിക്കപ്പെടാൻ കാരണമാകുന്നു. ശുചിത്വം ഇല്ലായിമ വായു, ജല മലിനീകരണത്തിന് കാരണമാകുന്നു. അത് മൂലം അവിടെ രോഗങ്ങൾ വ്യാപകമാകുന്നു. ശുചിത്വം ഇല്ലായ്മ മണ്ണിനെ ഊശരമാക്കുന്നു. ജലത്തെ ഉപയോഗശൂന്യമാക്കുന്നു. ശുചിത്വം ഉള്ള ഇടത്ത് രോഗങ്ങൾ ഇല്ല. ശുചിത്വമില്ലായ്മയിലൂടെ കൊതുക് ,എലി ,കീടങ്ങൾ എന്നിവ പെരുകുന്നു. അവ പരത്തുന്ന രോഗങ്ങളും പെരുകുന്നു. മാലിന്യങ്ങൾ മണ്ണിനെയും വെള്ളത്തിനെയും അന്തരീക്ഷത്തെയും മലിനമാക്കുന്നു. ശുചിത്വം ഇല്ലായ്മ ആവാസവ്യവസ്ഥയെ തകർക്കുന്നു. അത് കാരണം അവിടത്തെ സസ്യജീവജാലങ്ങളുടെ നിലനിൽപ്പ് അപകടത്തി ലാകുന്നു. കൊറൊണ പോലുള്ള വൈറസിനെ തടയാനും നാം ശുചിത്വം പാലിക്കണം. നാമുണ്ടാക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത് നമ്മുടെ ഉത്തരവാതിത്വമാണെന്ന് ഓരോരുത്തരും കരുതിയാൽ പൊതുശുചിത്വം സ്വയം ഉണ്ടാകും . ചില ആളുകൾ ശുചിത്വമില്ലായ്മ കണ്ടാലും കണ്ടില്ല എന്ന് നടിച്ച് കടന്ന് പോകുന്നു. കുറച്ച് ആളുകൾ ചെയ്യുന്ന തെറ്റ് കൊണ്ട് സമഹമാകെ ദുരിതത്തിലാകുന്നു. ആവർത്തിച്ചു വരുന്ന പകർച്ച വ്യാധി കൾ നമ്മുടെ ശുചിത്വ മില്ലായ്മക്ക് കിട്ടുന്ന പ്രതിഫലമാണ് എന്ന് നാം മറക്കരുത് . കുട്ടുകാരെ നാം ശുചിത്വം പാലിച്ചാൽ നമുക്ക് തന്നെ ഈ മാറാരോഗത്തെ നേരിടാം
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |