കെ വി യു പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/അർഹത ആർക്ക്
അർഹത ആർക്ക് കൊടും വേനൽ.പുഴകളും ജലാശയവും വറ്റി വരണ്ടു. വലിയ ശത്രുവിനെ പോലെ കാറ്റും സൂര്യനും മുമ്പു നടന്ന മത്സരം വീണ്ടും തുടരുകയാണ് എന്ന് തോന്നിപോയി... വേനൽ എല്ലാവർക്കും ദുരിതകാലമാണ്. എന്നാൽ വെള്ളപൊക്കം വന്നാലോ?കരകവിഞ്ഞ് , ജീവൻ എടുക്കുന്ന,ഭ്രാന്ത് പിടിച്ച ഭൂമിക്ക് ഒരു കൊടും വേനൽ ആവശ്യമെന്ന് നമുക്കു തോന്നി പോകും... ഓരോ കൃഷിയിടങ്ങളും പരസ്പരം കൂട്ടുകാരിൽ നിന്ന് വേർതിരിവോടെ നിൽക്കുന്നു.എന്നാൽ ഈ പറഞ്ഞത് വെളളം പോലെ അമൂല്യമായ മണ്ണിനെ കുറിച്ചു മാത്രം... ഭൂമിയോടെ നശിക്കുന്ന ഇത് നമ്മെ എല്ലാവരേയും വധിക്കുന്നു എന്നതാണ് വാസ്തവം. സൂര്യനും നന്നായി പഴുത്തുവരുന്നു. മലയുടെ ഉച്ചിയിൽ ചെന്ന് നിന്നാൽ വെറും ഒരു മരച്ചില്ല മാത്രമായി മാറും നാം...എന്നാൽ മനുഷ്യ മനസ്സിൽ ഭൂമിയുടെ വരദാനമായ ഓരോന്നും അപൂർവമായിരിക്കുന്നു.. അംബരചുംബികളെയും പണത്തേയും ഓർമിച്ചുള്ള നമ്മുടെ ഈ ജീവിത യാത്രയിൽ നമുക്കു ചുറ്റും നടക്കുന്ന ഒന്നിനേയും നോക്കാതെ കാതോർകാതെ പോകുന്നതിനിടിയിൽ ഭൂമിയുടെ തേങ്ങൽ നാം. കേല്ക്കുന്നില്ല...ജീവജാല ജലാശയങ്ങളും ഉൾപ്പെ ടുന്ന നാം അതിവസിക്കുന്ന ഭൂമിയെ ചുട്ടെരിക്കുന്ന മനുഷ്യർ ഈ ഭൂമിയിൽ വളരാൻ യോഗ്യരാണോ?....
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |