കെ എ എം യു പി എസ് മുതുകുളം/അക്ഷരവൃക്ഷം/മനുഷ്യനും പരിസ്ഥിതിയും

മനുഷ്യനും പരിസ്ഥിതിയും
   ല്ലാ ജീവജാലങ്ങളുടെയും ആവാസകേന്ദ്രമാണ് പരിസ്ഥിതി. ഇപ്പോൾ ആ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തന്നെ മാറിയിരിക്കുന്നു. ഇതിനെല്ലാം കാരണക്കാർ മനുഷ്യരാണ്. പണ്ടുള്ളവർ ഭൂമി എന്ന അനാഥയെ സനാഥയാക്കി. എന്നാൽ ഇപ്പോൾ മനുഷ്യർ പരിസ്ഥിതിയെ വല്ലാതെ ഒറ്റപ്പെടുത്തുന്നു. ആദിമ മനുഷ്യർ ഭൂമിയിൽ കൃഷി ചെയ്തും ചുറ്റുപാടുകൾ വൃത്തിഹീനമാക്കാതെയും ജീവിതം മുന്നോട്ടു നയിച്ചു. നമ്മുടെ പരിസ്ഥിതിയെ നമ്മൾ ക്രൂരമായി നശിപ്പിക്കുകയാണ് ചെയ്യുന്നത്. വള്ളത്തോളിന്റെ "ഭൂമിയുടെ ചരമഗീതം" എന്ന കവിതയിൽ ഇപ്പോഴുള്ള പരിസ്ഥിതിയെ അന്വർത്ഥമാക്കുന്ന രാഷ്ട്രീയപ്രവർത്തകരും സാമൂഹിക പ്രവർത്തകരും തമ്മിൽ മുറവിളി കൂട്ടുന്ന ഒരു സാമൂഹിക പ്രശ്നമാണ് പരിസ്ഥിതി. പരിസ്ഥിതിയിൽ വരുന്ന ക്രമീകൃതമല്ലാത്ത മാറ്റം ജീവിതത്തെ ദുരിതമയം ആക്കുന്നു. ഭൂമിയുടെ നിലനിൽപിന് തന്നെ ഇത് ഭീഷണി ആവുന്നു. സൗരയൂഥത്തിലെ ഒരേയൊരു ജൈവഘടനയുള്ള ഗ്രഹമാണ് ഭൂമി. എല്ലാ വിധത്തിലുള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി. പരസ്പരാശ്രയത്തിലൂടെയാണ് ജീവിവർഗവും സസ്യവർഗവും കഴിയുന്നത്. ഒന്നിനും ഒറ്റപ്പെട്ടു പുലരാനാവില്ല. ഒരു സസ്യത്തിന്റെ നിലനില്പിനായി മറ്റു സസ്യങ്ങളും ജന്തുക്കളും ആവശ്യമാണ്. ഇങ്ങനെ അന്യോന്യാശ്രയത്തിലൂടേ പുലരുമ്പോൾ പരിസ്ഥിതി സന്തുലനാവസ്ഥ കൈവരിക്കുന്നു.
   മനുഷ്യൻ  കേവലം ഒരു ജീവിയാണ്. വിശേഷ ബുദ്ധിയുള്ള ഒരു ജീവി. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ കഴിയുന്നത്. ഭൂമിയിലെ ചൂടും തണുപ്പും കാറ്റും എല്കാതെയും അത് ഉൾക്കൊള്ളാതെയും നമുക്ക് ജീവിക്കാനാവില്ല. എന്നാൽ ആധുനിക ശാസ്ത്ര ലോകത്തെ മനുഷ്യർ പ്രപഞ്ചത്തെ വരുതിയിലാക്കി എന്ന് അവകാശപ്പെട്ടു. പ്രകൃതിയിലെ ചൂടിനെ നേരിടാൻ തണുപ്പും, തണുപ്പിനെ നേരിടാൻ ചൂടും, അവർ കൃതൃമമായി കണ്ടുപിടിച്ചു. അണകെട്ടി വെള്ളം തടഞ്ഞുനിർത്തുകയും അപ്പാർട്ടുമെന്റുകൾ ഉയർത്തി പ്രകൃതിക്ക്‌ ദുരിതം സൃഷ്ടിക്കുകയും വനനശീകരണം നടത്തുകയും ചെയ്യുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും സംഭവിക്കുന്നു. സുനാമിയും കൊടുങ്കാറ്റും മലയിടിച്ചിലും മനുഷ്യന്‌ അഭിമുഖീകരിക്കേണ്ടി വരുന്നു.
   പരിസ്ഥിതിക്ക്‌ ഹാനികരമായ മനുഷ്യന്റെ കർമങ്ങൾ എന്തൊക്കെയാണ്‌? നിരവധി രൂപത്തിലുള്ള മലിനീകരണമാണ്‌ ആദ്യത്തേത്‌. ശബ്ദ മലിനീകരണം, ജല മലിനീകരണം, അന്തരീക്ഷ മലിനീകരണം തുടങ്ങിയവയെല്ലാം ഇതിലുൾപ്പെടുന്നു. പ്ലാസ്റ്റിക്ക്‌ പോലെയുള്ള ഖര പദാർത്ഥങ്ങളും മറ്റു മാലിന്യങ്ങളും മണ്ണിനെ നശിപ്പിക്കുന്നു. ജൈവഘടനയിൽ തന്നെ ശക്തമായ മാറ്റം വരുത്താൻ പ്ലാസ്റ്റിക്കിന്‌ കഴിയും. എൻഡോസൾഫാൻ പോലുള്ള കീടനാശിനികൾ ജലത്തെ മലിനമാക്കുന്നു. പ്ലാസ്റ്റിക്കിന്‌ ജലത്തിലെ ഓക്‌സിജന്റെ അളവിനെ നശിപ്പിക്കാൻ കഴിയും. വ്യവസായ ശാലകളിൽ നിന്നും പുറത്ത്‌ വിടുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുന്നു. പരിസ്ഥിതിയിൽ വന്ന തകരാറ്‌ മൂലമാണ്‌ ഋതുക്കൾ മാറിമറിയുന്നത്‌. വനനശീകരണം കേരളത്തിലെ ജൈവഘടനയിൽ വലിയ മാറ്റം വരുത്തി. വനസംരക്ഷണത്തിലൂടെ മാത്രമേ ഇത്‌ തടയാൻ കഴിയൂ.
   ഇനിയെങ്കിലും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന്‌ വേണ്ടി, ലോകജനതയുടെ നിലനിൽപിന്‌ വേണ്ടി നമുക്ക്‌ ഒരുമിച്ച്‌ നിന്ന്‌ കൈ കോർക്കാം. സ്വാർത്ഥതയും തിന്മയും നിറഞ്ഞാടുന്ന ഇക്കാലത്ത്‌ പരിസ്ഥിതി നന്മയ്‌ക്കായി കുറച്ച്‌ സമയം ചിലവഴിക്കാം. അതല്ലെങ്കിൽ ഇഞ്ചക്കാട്‌ ബാലചന്ദ്രൻ രചിച്ചത്‌ പോലെ, "ഇനി വരുന്നൊരു തലമുറയ്‌ക്കിന്നിവിടെ വാസം സാധ്യമോ?"
അരുണിമ ആർ.
6 A കെ എ എം യു പി എസ് മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം