കെ എ എം യു പി എസ്/ചരിത്രം
വടകര താലൂക്കിൽ ചോറോട് ഗ്രാമപഞ്ചായത്തിൽ എരപുരം ദേശത്ത് ചേന്ദമംഗലം തെരു ഗണപതി ക്ഷേത്രത്തിനു സമീപത്ത് 1921 മുതൽ പ്രവർത്തിച്ചുവരുന്ന വിദ്യാലയമാണ് കെ.എ.എം.യു.പി സ്കൂൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കൃഷ്ണൻ അടിയോടി മെമ്മോറിയൽ അപ്പർ പ്രൈമറി & ലോവർ പ്രൈമറി സ്കൂൾ . ഈ വിദ്യാലയത്തിലെ മുൻ പ്രധാന അദ്യാപകനും വിദ്യാലയത്തിന്റെ സ്ഥാപകനായ കോമത്ത്പുനത്തിൽ കൃഷ്ണൻ അടിയോടി വൈദ്യരുടെ മകനുമായ വി.കുഞ്ഞികൃഷ്ണൻ അടിയോടി മാസ്റ്ററാണ് ഈ വിദ്യാലയത്തിന്റെ മേനേജർ ചേന്ദമംഗലം തെരു പ്രദേശത്തുള്ള ജനങ്ങൾക്ക് വിദ്യാഭ്യാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെ ഗുരുകുല സമ്പ്രദായത്തിൽ ശ്രീ കോമത്ത്പുനത്തിൽ കൃഷ്ണൻ അടിയോടി വൈദ്യരാണ് ഈ വിദ്യാലയത്തിന്റെ തുടക്കം കുറിച്ചത് .കൂടുതൽ ചരിത്രം വായിക്കുകലോവർ പ്രൈമറി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ചേന്ദമംഗലം ചാലിയ എലിമെന്ററി ബോയ്സ് സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് .1952 വരെ അഞ്ചാം തരംവരേയുള്ള എൽ .പി സ്കൂളായി പ്രവർത്തിച്ചു തുടർന്ന് 1952 ൽ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെടുകയും ചെയ്തു.ഹയർ എലിമെന്ററി സ്കൂൾ എന്ന നിലയിൽ സമീപ പ്രദേശത്തുള്ള വിദ്യാർഥികൾക്ക് അപ്പർ പ്രൈമറി വിദ്യാഭ്യാസത്തിന് ആശ്രയമായിരുന്നു .1958ൽ കേരളത്തിൽ നടന്ന വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി എട്ടാം തരംവരേയുള്ള വിദ്യാലയങ്ങൾ എഴാം തരംവരേയുള്ള അപ്പർ പ്രൈമറി സ്കൂൾ ആയി മാറിയ അവസരത്തിൽ ഈ വിദ്യാലയവും മാറി. സ്ഥാപകന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി വിദ്യാലയത്തിന്റെ പേര് കൃഷണൻ അടിയോടി മെമ്മോറിയിൽ സ്കൂൾ എന്ന് പുനർ നാമകരണം ചെയ്തു