കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അക്ഷരവൃക്ഷം/മാറുന്ന പരിസ്ഥിതി
മാറുന്ന പരിസ്ഥിതി
"ഇന്ന് പരിസ്ഥിതിക്ക് എന്തൊരു ഭംഗി! എങ്ങും നിശബ്ദത മാത്രം." അമ്മു മുത്തശ്ശിയോടായി പറഞ്ഞു.ഒരൊഴിവില്ലാതെ ഹോൺ മുഴക്കി കൊണ്ട് ചീറി പായുന്ന വണ്ടികളെ കണ്ട് എഴുന്നേൽക്കുന്ന അമ്മുവിന് അതൊരു അതിശയമായിരുന്നു. ഇതു കേട്ട മുത്തശ്ശി ചിരിച്ചു കൊണ്ട് പറഞ്ഞു. "പണ്ട്..... ഇങ്ങനെയൊക്കെയായിരുന്നു മക്കളേ.... പരിസ്ഥിതിക്ക് ഒരു ദോഷവും ചെയ്യാത്ത കാളവണ്ടികളും സൈക്കിളുകളും മാത്രമായിരുന്നു അപ്പോൾ .എങ്ങും മരങ്ങളും.. ഒരു ദീർഘശ്വാസം വിട്ടുകൊണ്ട് മുത്തശ്ശി വീണ്ടും പറഞ്ഞു .ഇപ്പോഴത്തെ ഒരവസ്ഥയേ! " "അയ്യോ! എൻ്റെ മുത്തശ്ശി ...ഇത് എന്നും പറയുന്നതാണല്ലോ.... "പിന്നെ എങ്ങനെ പറയാതിരിക്കും അങ്ങനെയല്ലേ മനുഷ്യൻ്റെ പ്രവർത്തികൾ ....." മുത്തശ്ശി പറഞ്ഞു നിർത്തിയതും അടുക്കളയിൽ നിന്ന് വിളി വന്നു.എന്നത്തേയും ഡയലോഗ് " അമ്മൂ..... പല്ലുതേക്ക്... സമയം എന്തായി?" വേനലവധിയായതുകൊണ്ട് അവൾ വൈകിയേ എഴുന്നേൽക്കു... "അമ്മയുടെയടുത്തു നിന്ന് വഴക്കു കേൾക്കാൻ നിൽക്കാതെ വേഗം പോയി പല്ലുതേക്ക് മുത്തശ്ശിയും പറഞ്ഞപ്പോൾ അവൾ പോയി.പ്രഭാത കൃത്യങ്ങൾക്കു ശേഷം എന്നത്തേയും പോലെ പത്രം എടുത്ത് വായിക്കാൻ തുടങ്ങി. അതിൽ കണ്ടു ...' മനോഹരമായി പരിസ്ഥിതി ' എന്ന വാർത്ത. വണ്ടികളുടെ പുക കൊണ്ടുള്ള ഭവിഷ്യത്ത് ഇപ്പോൾ കുറഞ്ഞതിൻ്റെയും മനുഷ്യൻ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നതും കത്തിക്കുന്നതും, കൂടാതെ മരം വെട്ടുന്നതും കുറഞ്ഞപ്പോഴുള്ള അവസ്ഥയും കണ്ട് അവൾ സന്തോഷിച്ചു.അമ്മു പരിസ്ഥിതിയുടെ ശോചനീയമായ അവസ്ഥയെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി.അവൾ വേഗം മുത്തിശ്ശിയുടെ അടുത്തെത്തി ഇക്കാര്യം പറഞ്ഞു മുത്തശ്ശി അവൾക്കു പറഞ്ഞു കൊടുത്തു." ദിനംതോറും കൂടി വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും വണ്ടികളുടെയും ഫാക്ടറികളുടെയും പുകയയും മരം മുറിക്കുന്നതും നല്ലതും ചീത്തയുമായ കണ്ടുപിടിത്തങ്ങളും പ്രകൃതി വിഭവങ്ങളുടെ ശോഷണവും ഓസോൺ പാളിക്ക് പോറലേൽപ്പിക്കുമെന്ന് കുട്ടക്കറിയില്ലേ? ഇപ്പോൾ ഇതിനൊക്കെ 'കുറച്ച് മാറ്റം വന്നത് നന്നായി...." ദീർഘശ്വാസം വിട്ടു കൊണ്ട് മുത്തശ്ശി വീണ്ടും തുടങ്ങി. " പ്രളയവും കോവിഡ് പോലുള്ള മഹാമാരി വന്നിട്ടും മനുഷ്യൻ പഠിച്ചിട്ടില്ല. " ഇതു കേട്ട അമ്മു ഒരു പ്രതിജ്ഞയെടുത്തു. "പ്രകൃതി നമുക്ക് നൽകിയ വിഭവങ്ങൾ പാഴാക്കാതെ അടുത്ത തലമുറക്കായി ഞാൻ കൈമാറുമെന്നും ഈ വാക്യം മറ്റുള്ളവരുമായി പങ്കു വയ്ക്കുമെന്നും ." അവളുടെ മനസ്സിൽ ഒരു വിഷമം അപ്പോഴും ഉണ്ടായിരുന്നു. വീട്ടിലുള്ള പ്ലാസ്റ്റിക് എന്തുചെയ്യും? അമ്മു അലോചിച്ചു. അവൾ വേഗം പോയി പ്ലാസ്റ്റിക് ഉപയോഗിച്ച് അലങ്കാര വസ്തുക്കൾ നിർമ്മിക്കാൻ തുടങ്ങി. മുത്തശ്ശി ഇതു കണ്ട് അവളെ അഭിനന്ദിച്ചു.....
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |