കൊറോണ വൈറസ്
പേടിക്കില്ല ഞങ്ങൾ.
കൊറോണ വൈറസിനെ
സോപ്പു കൊണ്ടു കൈകൾ
ഇടയ്ക്കിടെ കഴുകിടും
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
മുഖം മറയ്ക്കും തൂവാലയാൽ
പൊതു സ്ഥലത്തു കൂടിടുന്ന
ഒത്തുചേരൽ നിർത്തിടും
മറ്റൊരാൾക്കും എന്നിലൂടെ
രോഗമെത്തിക്കില്ല ഞാൻ
രോഗ ശങ്ക കാണുകിൽ
സ്വയം ചികിത്സ ചെയ്യില്ല
വിവരമുടനെ നൽകിടും
ആരോഗ്യ കേന്ദ്രത്തെ.